കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയറിയും ഇറങ്ങിയും ഓഹരി വിപണി

Google Oneindia Malayalam News

മുംബൈ: ഒക്ടോബര്‍ അഞ്ച് ചൊവ്വാഴ്ച ഓഹരി വിപണിയില്‍ കാര്യമായ ആവേശമുണ്ടായില്ല. ചെറിയ തോതില്‍ കയറ്റത്തോടെയായിരുന്നു രാവിലെ വിപണി തുടങ്ങിയത്. പക്ഷേ വൈകീട്ട് അവസാനിച്ചത് തിങ്കളാഴ്ചത്തേക്കാള്‍ താഴെയായിരുന്നു.

സെന്‍സെക്സ് 20,407.71 (-68.02)
നിഫ്ടി 6145.80 (-13.65)

ബാങ്ക്, ഉപഭോഗ വസ്തുക്കള്‍, ലോഹം, ഓയില്‍-ഗ്യാസ് എന്നീ രംഗങ്ങളിലെ കമ്പനികളുടെ ഓഹരികള്‍ കാര്യമായി കയറിയില്ലെന്ന് മാത്രമല്ല ചെറുതായി താഴുകയും ചെയ്തു. വിപണി വന്‍തോതില്‍ താഴേയ്ക്ക് വന്നില്ലെന്ന ആശ്വാസത്തിലാണ് ഊഹ കച്ചവടം നടത്തുന്നവര്‍. ഇത് വിപണി വീണ്ടും കയറുമെന്നതിന്റെ സൂചനയായി കണക്കാക്കുന്നു.

വിപണി കുത്തനെ താഴാതെ നിലനിറുത്തിയത് റിലയന്‍സ്, ഇന്‍ഫോസിസ്, മാരുതി, എം &എം, അഡാഗ് ഗ്രൂപ്പിലെ കമ്പനികളുടെ ഓഹരികള്‍ എന്നിവയായിരുന്നു.

ചൊവ്വാഴ്ചത്തെ ഈ ചെറിയ ഇറക്കം വിപണിയിലെ തെറ്റ് തിരുത്തലായാണ് നിരീക്ഷകര്‍ കാണുന്നത്. ഇത്തരത്തിലുള്ള ചെറിയ ഇറക്കങ്ങള്‍ ഇല്ലാതെ വിപണി മേലോട്ട് കയറുന്നത് വന്‍ തകര്‍ച്ചയ്ക്ക് കാരണമായേയ്ക്കും. അത് ഒഴിവാകുന്നു എന്നതാണ് വിപണിയ്ക്ക് വീണ്ടും ആവേശം നല്‍കുന്നത്.
നിഫ്ടി 6300-6400 വരെ എത്തുമെന്നാണ് വിദഗ്ദമതം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X