കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയില്‍ കൊട്ടാരവിപ്ലവത്തിന് സമയമായി: ഹൈബി

  • By Lakshmi
Google Oneindia Malayalam News

Hibi Eden
കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതൃത്വം കൂട്ടക്കൊല ചെയ്‌തെന്ന് എന്‍എസ്‌യു ദേശീയ പ്രസിഡന്റ് ഹൈബി ഈഡന്‍.

അറുപതുകളിലും എഴുപതുകളിലും കോണ്‍ഗ്രസിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ ഇടിച്ചുകയറിവന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴത്തെ യുവാക്കളുടെ മുറവിളി കേള്‍ക്കുന്നില്ലെന്നും ഹൈബി കുറ്റപ്പെടുത്തി.

പാര്‍ട്ടിപദവികളില്‍ അടയിരുന്നും നിയോജകമണ്ഡലങ്ങളില്‍ അള്ളിപ്പിടിച്ചും അധിനിവേശത്തിന്റെ അപ്പോസ്തലന്മാരായി ഇവര്‍ മാറി. പുതിയ തലമുറ ഇവര്‍ക്കെതിരെ കൊട്ടാരവിപ്ലവവം നടത്തേണ്ട സമയമായി.

കാല്‍നൂറ്റാണ്ടിനിടയില്‍ സാമൂഹികജീവിതവും സാങ്കേതികവിദ്യയും മാറിയെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ് മാത്രമാണു മാറാതെ നില്‍ക്കുന്നത്. ഇതു ലജ്ജാകരമാണ്- ഹൈബി ഈഡന്‍ കുറ്റപ്പെടുത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ടതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് കെപിസിസിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ അമ്പത് ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്ക് നല്‍കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. കെപിസിസി ഇതുസംബന്ധിച്ച് കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലറും നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് യുവാക്കളെ തീര്‍ത്തും തഴയുകയായിരുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X