Get Updates
Get notified of breaking news, exclusive insights, and must-see stories!

വുഡ്‌സ് നൂറ്റാണ്ടിന്റെ വഞ്ചകന്‍, റൂണി രണ്ടാമന്‍

Tiger Woods
ലണ്ടന്‍: നൂറ്റാണ്ടിന്റെ ചതിയനായ കാമുകന്‍ ലൈംഗികകവിവാദത്തില്‍പ്പെട്ട അമേരിക്കന്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്.

ഇംഗഌഷ് ഫുട്‌ബോള്‍ രാജകുമാരന്‍ വെയ്ന്‍ റൂണിയാണ് വഞ്ചകന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ചതിയന്മാരായ കാമുകന്മാരെ കണ്ടെത്തയിരിക്കുന്നത്.

വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 30ശതമാനം പേരും ടൈഗര്‍ വുഡ്‌സ് വഞ്ചകനാണെന്നാണ് അഭിപ്രായപ്പെട്ടത്. മുമ്പ് അമേരിക്കയിലെ ഏറ്റവും മാന്യനായ ഭര്‍ത്താവായി തിരഞ്ഞെടുക്കപ്പെട്ട വുഡ്‌സ് ആണ് ഇപ്പോള്‍ തേച്ചാലും മായ്ച്ചാലും പോകാത്ത ഈ ദുഷ്‌കീര്‍ത്തിയ്ക്ക് അര്‍ഹനായിരിക്കുന്നത്.

ഭാര്യ ഗര്‍ഭിണിയായിരുന്ന നാളുകളില്‍ പരസ്ത്രീകളുമൊത്ത് ശയിച്ച് കുപ്രശസ്തനായ ഇംഗഌഷ് സ്‌െ്രെടക്കര്‍ വെയ്ന്‍ റൂണിയെയാണ് രണ്ടാമത്തെ ചതിയനായി ആളുകള്‍ തിരഞ്ഞെടുത്തത്.
23 ശതമാനം പേരാണ് റൂണി വഞ്ചകനാണെന്ന് പറഞ്ഞത്.

ഇംഗഌഷ് ഫുട്‌ബോളറും ചെല്‍സിയുടെ താരവുമായ ആഷ്‌ലി കോളിനാണ് പട്ടികയില്‍ മൂന്നാം സ്ഥാനം. 15 ശതമാനം പേരാണ് കോളിനെ വഞ്ചകനെന്നു മുദ്രകുത്തിയത്.

വിവാഹേതര ഡേറ്റിംഗ് ഏജന്‍സിയായ ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്‌സാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്ത എല്ലാ സ്ത്രീകളും പറയുന്നത് തങ്ങള്‍ ഒരു സുഹൃത്തെങ്കിലും വഞ്ചിച്ചിട്ടുണ്ടെന്നാണ്.

നല്ലൊരു ശതമാനം പേര്‍ ഭാര്യയില്‍ നിന്നോ കാമുകയില്‍ നിന്നോ അവിഹിത ബന്ധത്തിന്റെ കഥകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നും സര്‍വേ ഫലം പറയുന്നു.

അവസരം ഒത്തുവരികയും പിടിക്കപ്പെടില്ലെന്ന് ഉറപ്പുമുണ്ടെങ്കില്‍ വേലിചാടുമെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത 50 ശതമാനം പുരുഷന്മാര്‍ സമ്മതിക്കുന്നു. 28 ശതമാനം സ്ത്രീകളും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

തിളങ്ങിനില്‍ക്കുന്ന താരങ്ങള്‍ മുതല്‍ സാധാരണക്കാരായ ആരെ വേണമെങ്കിലും ചതിയനായി മുദ്രകുത്താന്‍ അവസരം നല്കുന്നതായിരുന്നു ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്‌സിന്റെ അഭിപ്രായവോട്ടെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+