കാമുകിയെ 27തവണ കുത്തിയെന്ന് ഇന്ത്യക്കാരന്‍
ദുബയ്: ഇന്ത്യക്കാരനായ സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍ കാമുകിയെ 27തവണ കുത്തിയതായി കോടതിയില്‍ സമ്മതിച്ചു.
ദുബയ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. കാമകിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന പ്രൊസിക്യൂട്ടര്‍മാരുടെ വാദം ഇയാള്‍ നിഷേധിച്ചു.
ഇരുപത്തിമൂന്നുകാരിയായ ഫിലിപ്പിനയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് സഹപ്രവര്‍ത്തകര്‍ക്കും യുവാവിന്റെ കുത്തേറ്റിരുന്നു.
കാമുകിയെ കുത്തിയ കാര്യം സമ്മതിച്ച ഇയാള്‍ തനിക്കവരെ കൊല്ലാന്‍ പദ്ധതിയില്ലായിരുന്നുവെന്നും ഒന്നും മുന്‍കൂട്ടി നിശ്ചയിച്ചതല്ലെന്നും ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇയാള്‍ കാമുകിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്നും ആസൂത്രിതമായ സംഭവത്തിനൊടുവില്‍ കാമുകി പത്തുശതമാനത്തോളം വികലാംഗയായെന്നുമാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ മദ്യലഹരിയില്‍ ചെയ്തതെറ്റുകള്‍ക്ക് താന്‍ കുറ്റക്കാരനല്ലെന്നും നീതിപുര്‍വ്വമായ ഒരു വിധിയാണ് കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഇയാള്‍ പറയുന്നു.
കേസ് പരിഗണിച്ച ജഡ്ജി അബ്ദുള്‍ ജാവേദ് യുവാവിനായി അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ നവംബര്‍ 11ന് വിധിവന്നേയ്ക്കുമെന്നാണ് സൂചന.
യുവാവ് വിവാഹിതനാണെന്നും മതപരമായ പ്രശ്‌നങ്ങളാല്‍ തങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ പറ്റില്ലെന്നും മനസ്സിലാക്കിയതോടെ താന്‍ ബന്ധത്തില്‍ നിന്നും പിന്മാറിയതിനാണ് കാമുകന്‍ തന്നെ ആക്രമിച്ചതെന്നുമാണ് ഫിലിപ്പിനയുടെ മൊഴി.
ബന്ധം ഉപേക്ഷിച്ചാല്‍ കൊന്നുകളയുമെന്ന് നേരത്തേ ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇവരുടെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ ജോലിസ്ഥലത്ത് വച്ചാണ് യുവാവ് അവരെ ആക്രമിച്ചത്.












Click it and Unblock the Notifications