രണ്ടുപേര്‍ എനിക്കെതിരെ പ്രചാരണം നടത്തി: അലി

അലി സ്വതന്ത്രനാണെന്നും പൂര്‍ണമായി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും ഇവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് കേട്ടപ്പോഴാണ് തനിക്ക് നേതാക്കളോടും പാര്‍ട്ടിയോടും ആദ്യം വിഷമം തോന്നിയത്- അലി പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അലി താന്‍ സിപിഎമ്മുമായി അകന്നതിന് പിന്നാലെ കാരണങ്ങള്‍ നിരത്തിയത്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഉപദേശം സ്വീകരിച്ചാണ് പിണറായി എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. എനിക്ക് വിഭാഗീയതയില്‍ പങ്കുടണ്ടെന്ന ആര്‍ക്കെങ്കിലും തെളിയിക്കാനാവുമാ?- അലി ചോദിച്ചു.
വി.എസ് അച്യുതാനന്ദന്‍ എനിക്ക് കുടുംബത്തിലെ മുതിര്‍ന്ന അംഗത്തെപോലെയാണ്. ഷാജഹാനെ വി.എസിന്റെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന കാലം മുതല്‍ തനിക്ക് അറിയാം. ഷാജഹാനുമായി സംസാരിക്കുന്നതില്‍ വിലക്കുണ്ടായിരുന്നു എന്നകാര്യം എനിക്കറിയില്ലായിരുന്നുവെന്നും
മങ്കടയില്‍ ജയം ഉറപ്പിക്കാന്‍ എന്നെ മന്ത്രിയാക്കുമെന്ന് സിപിഎം പ്രചരിപ്പിച്ചിരുന്നു. മങ്കട പോലൊരു ലീഗ് കോട്ട പിടിക്കാന്‍ പാര്‍ട്ടി എന്നെ ഉപയോഗിക്കുകയായിരുന്നു- അലി ആരോപിച്ചു.
മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ ഹംസയ്‌ക്കെതിരേയും അലി രൂക്ഷവിമര്‍ശനമുയര്‍ത്തിയിട്ടുണ്ട് .ടി.കെ ഹംസ അധികാരമോഹിയാണെന്നും കസേര നേട്ടം, സീറ്റ് ഇതില്‍ മാത്രമാണ് ഹംസയ്ക്ക് ശ്രദ്ധയെന്നും പറഞ്ഞ അലി ഹംസയെ ഒരു രാഷ്ട്രീയനേതാവായി താന്‍ അംഗീകരിച്ചിട്ടില്ലെന്നും പറഞ്ഞു.
എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിനാകണം. എന്നാല്‍ നേതൃത്വം ഇപ്പോള്‍ ചിലര്‍ക്കൊപ്പം മാത്രമാണ്. കുറച്ച് ആളുകള്‍ പറയുന്നത് മാത്രം കേട്ട് അതില്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും എല്ലാവരേയും ഉള്‍ക്കൊള്ളേണ്ടത് പാര്‍ട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്- അലി പറഞ്ഞു.












Click it and Unblock the Notifications