Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി വളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകരും പോലീസുകാരും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടയില്‍ . നാലു മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മര്‍ദനമേറ്റു. ഇതിന്റെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പേട്ട സി.ഐ ഉള്‍പ്പെടെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം ബാറിലെ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബിനുവിനെ മാറനല്ലൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി മലയിന്‍കീഴ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് മര്‍ദിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ നടത്തിയ പ്രതിഷേധപ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മാറനല്ലൂര്‍ എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാക്കോടതിയിലെ അഭിഭാഷകര്‍ ബുധനാഴ്ച കോടതി ബഹിഷ്‌ക്കരിച്ചിരുന്നു. രാവിലെ പതിനൊന്നുമണിയോടെ കോടതിവളപ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം വഞ്ചിയൂര്‍ ജങ്ഷനില്‍ എത്തിയപ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ ട്രാഫിക് എസ്.ഐയും കോണ്‍സ്റ്റബിളും വരി മുറിച്ചുകടക്കാന്‍ ശ്രമിച്ചു.

ഇതോടെ അഭിഭാഷകര്‍ അക്രമാസക്തരായി. രണ്ടു പോലീസുകാര്‍ക്കും മര്‍ദനമേറ്റു. ഇതിനിടെ പേട്ട സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഇതുകണ്ട് പ്രകോപിതരായ അഭിഭാഷകര്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

പോലീസും അഭിഭാഷകരും തമ്മില്‍ വഞ്ചിയൂര്‍ ജങ്ഷനില്‍ ഏറ്റുമുട്ടി. ട്രാഫിക് എ.എസ്.ഐ ആര്‍.കൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ എസ്.സാജു, യു.വിശാന്ത്എന്നിവര്‍ക്ക് പരിക്കേറ്റതോടെ പൊലീസ് ലാത്തിചാര്‍ജ് തുടങ്ങി.

ഇതിനിടെ സിപിഎം പ്രവര്‍ത്തകരും പൊലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് അഭിഭാഷകരെ മര്‍ദ്ദിച്ചു.കുതറിയോടിയ അഭിഭാഷകര്‍ ജില്ലാ കോടതി വളപ്പിനുള്ളില്‍ സംഘടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നാഗരാജുവും പോലീസ് സംഘവും കോടതി വളപ്പിനുള്ളില്‍ കടന്നു. തുടര്‍ന്ന് ഇരുസംഘങ്ങളും വീണ്ടും തല്ല് തുടങ്ങി.

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എ.സി.വി റിപ്പോര്‍ട്ടറെ പൊലീസ് മര്‍ദ്ദിച്ചു. ' ദ ഹിന്ദു ' ഫോട്ടോഗ്രാഫര്‍ എസ്.ഗോപകുമാര്‍, സിറ്റി ചാനല്‍ ക്യാമറാമാന്‍ കുമാര്‍, എ.സി.വി ക്യാമറാമാന്‍ അരുണ്‍ എന്നിവര്‍ക്കും മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റു.

സംഭവം രൂക്ഷമാകുന്നത് കണ്ട് ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്‍ കോടതിയില്‍ നിന്നിറങ്ങിവന്നു. പോലീസ് ഉടന്‍ പുറത്തുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് ആദ്യം ഇത് അനുസരിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഡി.സി.പി നാഗരാജുവിനെ ചേംബറില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി.

പിന്നീട് സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാര്‍, അഭിഭാഷകരോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് രംഗം ശാന്തമായത്. മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത അഡ്വക്കേറ്റ് ബിനുവിന് വൈകീട്ടോടെ കാട്ടാക്കട കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു.

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാനമെങ്ങും പ്രതിഷേധം ശക്തമായതോടെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രശ്‌നത്തിലിടപെട്ടു. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി എ.ഹേമചന്ദ്രനോട് അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണത്തിനുശേഷം പേട്ട സി.ഐ. കെ.എസ്.സാബു, എ.ആര്‍.ക്യാമ്പിലെ പോലീസുകാരനായ പ്രകാശ് എന്നിവരെ അദ്ദേഹം സസ്‌പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി കമ്മീഷണര്‍ ജോളി ചെറിയാനെ വിശദമായ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+