7 ജില്ലകളില്‍ ശനിയാഴ്ച വോട്ടെടുപ്പ്
തിരുവനന്തപുരം: ഏഴു ജില്ലകളിലെ 1.04 കോടി വോട്ടര്‍മാര്‍ ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്. ത്രിതല തദ്ദേശ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്ന 29,901 സ്ഥാനാര്‍ഥികളുടെ വിധിയാണു ശനിയാഴ്ച നിര്‍ണയിക്കുക. ഫലം വരുന്നതിന് ഇവര്‍ നാലു ദിവസം കാത്തിരിക്കേണ്ടി വരും.
ബാക്കി ഏഴു ജില്ലകളിലെ തെരഞ്ഞെടുപ്പു 25നാണ് നടക്കുക. കോഴിക്കോട് ജില്ലയില്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വോട്ടെണ്ണല്‍ 27ന്. സ്ഥാനാര്‍ഥികള്‍ മരണമടഞ്ഞ സ്ഥലങ്ങളിലും തിരഞ്ഞെടുപ്പു മാറ്റി വച്ചിട്ടുണ്ട്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. അഞ്ചുമണിക്കു ക്യൂവിലെത്തുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഇവര്‍ക്കു ടോക്കണ്‍ നല്‍കിയ ശേഷം പോളിങ് ബൂത്തിലെ ഗേറ്റ് അടയ്ക്കുന്നതിനാണു നിര്‍ദേശം.
പോളിങ് സാമഗ്രഹികള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും ബൂത്തുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നാളത്തെ തിരഞ്ഞെടുപ്പു ഡ്യൂട്ടികള്‍ക്കായി ഒന്നരലക്ഷം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. 16,390 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. മൂന്നു കോടിയോളം ബാലറ്റുകളാണു ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. കോര്‍പ്പറേഷനിലും മുനിസിപാലിറ്റികളിലും ഇലട്രോണിക് വോട്ടിങ് യന്ത്രങ്ങളാണുപയോഗിക്കുന്നത്. എല്ലായിടത്തും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications