Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ വിവാഹം ചെയ്യാന്‍ ഭാവിവധുവിനെ കൊന്നു

അഹമദാബാദ്: വിവാഹനിശ്ചയം കഴിഞ്ഞ ശേഷം പൂര്‍വ്വകാമുകി തിരിച്ചുവന്നതിനെത്തുടര്‍ന്ന് യുവാവ് ഭാവി വധുവിനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ എറിഞ്ഞു.

ഇരുപത്തിരണ്ടുകാരിയായ പ്രിയങ്ക രാമാനുജ് എന്ന എംബിഎ വിദ്യാര്‍ഥിനിയെയാണ് ഭാവി വരന്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു പ്രിയങ്കയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്നും കണ്ടെടുത്തത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നില്‍ ഭാവിവരരായ മഹേന്ദ്ര സാധു(22)ആണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച പൊലീസ് ഇയാളെ അറസ്റ്റുചെയ്തു.

മുഖത്ത് തലയിണ അമര്‍ത്തി ബോധം കെടുത്തിയശേഷം പ്രിയങ്കയെ കഴുത്തുഞെരിച്ച് കൊപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട് ജഡം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും മഹേന്ദ്ര പൊലീസിനോട് പറഞ്ഞു.

മഹേന്ദ്രയ്ക്ക് മറ്റൊരു പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. ഇവര്‍ മഹേന്ദ്രയെ നിര്‍ബ്ബന്ധിച്ച് പ്രിയങ്കയുമായുള്ള വിവാഹനിശ്ചയം നടത്തി. മഹേന്ദ്രയുടെ പിതാവിന്റെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ മകളാണ് പ്രിയങ്ക.

വിവാഹനിശ്ചയത്തിന് മുമ്പേ കാമുകിയും കുടുംബയും ദുബയില്‍ താമസമാക്കിയിരുന്നു. വിവാഹനിശ്ചയം നടന്നതിന് പിന്നാലെ കാമുകിയും കുടുംബവും തിരികെ നാട്ടിലെത്തി. ഇതോടെ ഇവരുടെ പ്രണയം വീണ്ടും തുടങ്ങി.

പ്രിയങ്കയെ ഒഴിവാക്കിയെങ്കില്‍ മാത്രമേ കാമുകിയെ വിവാഹം ചെയ്യാന്‍ കഴിയുകയുള്ളുവെന്നുമനസ്സിലാക്കിയ മഹേന്ദ്ര കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+