കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡിയിലുള്ള നാടോടിയുവതിയെ മാനഭംഗപ്പെടുത്തി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസ് അറസ്റ്റു ചെയ്ത തമിഴ്‌നാട് സ്വദേശിയെ മജിസ്‌ട്രേട്ടിനു മുമ്പില്‍ ഹാജരാക്കുംമുമ്പ് പൊലീസുകാര്‍ മാനഭംഗപ്പെടുത്തിയെന്ന് പരാതി. വെല്ലൂര്‍ സ്വദേശിയായ യുവതിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

പരാതിയില്‍ ഉന്നതതല അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള യുവതി ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍. നടരാജനോടാണ് മാനഭംഗം ചെയ്യപ്പെട്ട കാര്യം വെളിപ്പെടുത്തിയത്.

താന്‍ ഗര്‍ഭിണിയാണെന്ന്് തൃശൂര്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും യുവതി പറയുന്നു. അറസ്റ്റുചെയ്ത പൊലീസുകാരാണ് പീഡിപ്പിച്ചതെന്നും യുവതി കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.

എറണാകുളത്ത് ഹോംനഴ്‌സായി ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ജൂണ്‍ 10നാണ് തൃക്കാക്കര പൊലീസ് യുവതിയെ പിടികൂടിയത്. അറസ്റ്റിനുശേഷം യുവതിയെ വെല്ലൂരിലുള്ള ഒരു വീട്ടിലെത്തിച്ചു. തുടര്‍ന്ന് നാലു പൊലീസുകാര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. അഞ്ച് ദിവസത്തിന് ശേഷമാണ് യുവതിയെ പൊലീസിന് മുമ്പില്‍ ഹാജരാക്കിയതെന്നും യുവതി ആരോപിയ്ക്കുന്നു. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറാണ് ഗര്‍ഭപരിശോധനയ്ക്ക് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചത്.

യുവതിയുടെ മൊഴി ഗൗരവമുള്ളതാണെന്നും അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉടന്‍ തീരുമാനിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X