കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ ഇന്ത്യയില്‍; ചെലവ് 1 ദിവസം 800 കോടി

  • By Ajith Babu
Google Oneindia Malayalam News

Obama
വാഷിങ്ടണ്‍: പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം യുഎസിലെ നികുതിദായകരുടെ നട്ടെല്ലൊടിയ്ക്കും. പത്തും നൂറുമല്ല ഏകദേശം 900 കോടി രൂപയോളമാണ് ഒബാമ ഇന്ത്യയില്‍ തങ്ങുന്ന ഓരോദിവസത്തിനും വേണ്ടി യുഎസ് ഭരണകൂടം ചെലവഴിയ്ക്കുക. സുരക്ഷാ ക്രമീകരണങ്ങള്‍ക്കാണ് ഇതില്‍ ഏറിയ പങ്കും ചെലവിടുക.

3000 ത്തോളം പേരടങ്ങുന്ന സംഘമാണ് ഒബാമയോടൊപ്പമെത്തുന്നത്. ഇവരുടെയെല്ലാം താമസം, യാത്ര ഉള്‍പ്പെടെയാണ് ഈ തുക. യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഏജന്റുകള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഒബാമയെ ഇന്ത്യയിലേക്കുള്ള യാത്രയില്‍ അനുഗമിക്കും.

വൈറ്റ് ഹൗസ് പ്രതിനിധികളും സുരക്ഷാ ഏജന്‍സിയിലെ ഓഫീസര്‍മാരും കഴിഞ്ഞ ഒരാഴ്ചയായി തയാറെടുപ്പുകള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയിലുണ്ട്. കരയിലും ഹെലികോപ്റ്ററിലും കപ്പലുകളിലുമായി ഇവര്‍ മുംബൈയെ നിരീക്ഷിച്ചുവരികയാണ്.

ഒബാമയെ അനുഗമിക്കുന്നവരെല്ലാം കൂടി 40 വിമാനങ്ങളിലായാണെത്തിച്ചേരുക. ഹെലിക്കോപ്റ്ററുകള്‍, കപ്പലുകള്‍, അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം എത്തിച്ചുകഴിഞ്ഞു. ഒബാമ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് മുതല്‍ മുംബൈയിലെ വ്യോമഗതാഗതം നിര്‍ത്തും.

ഒബാമ താമസിക്കുന്ന താജ് ഹോട്ടലിലും പരിസരത്തും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗെയ്റ്റ് വേ ഒഫ് ഇന്ത്യയുടെ സമീപത്തു നിര്‍ത്തിയിട്ടിരിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളും മറ്റു നൗകകളും ഇവിടെ നിന്ന് ഉടന്‍ മാറ്റണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

ഒരു പഴുതും നല്‍കാതെ യുഎസിലെയും ഇന്ത്യയിലെയും സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് മുംബൈ നിറയുമ്പോള്‍ നഗരവാസികളുടെ ജീവിതവും ഇതോടെ സുരക്ഷാമറയ്ക്കുള്ളിലാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X