കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയ്ക്ക് ചുറ്റും അഞ്ച് സുരക്ഷാ വലയം

  • By Lakshmi
Google Oneindia Malayalam News

Obama
ദില്ലി: അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയ്ക്കുവേണ്ടി ഇന്ത്യയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുങ്ങുന്നു. അഞ്ചു തലത്തിലുള്ള സുരക്ഷാവ്യൂഹമാണ് ഇന്ത്യയിലെത്തുന്ന ഒബാമയ്ക്കുചുറ്റുമുണ്ടാവുക. മൊത്തം 22,000ത്തോളം സുരക്ഷാസൈനികര്‍ വ്യൂഹത്തില്‍ ഉണ്ടാകും.

ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ എന്നു കരുതപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ് ലോകത്ത് ആക്രമണത്തിന് ഇരയാകാന്‍ ഏറ്റവും സാധ്യതയുള്ളയാളെന്നതാണ് ഇത്രയും വലിയ സുരക്ഷാ സന്നാഹങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്തില്‍ ഒരു വ്യക്തിക്കുവേണ്ടി ഒരുക്കുന്ന ഏറ്റവും വലിയ സുരക്ഷാസജ്ജീകരണമാണ് ഒബാമയ്ക്കുവേണ്ടി ഒരുക്കുന്നത്.

ഒബാമയുടെ തൊട്ടടുത്തായിട്ടാണ് ഒന്നാം വലയം. 200ലധികം യു.എസ്. രഹസ്യാന്വേഷണസര്‍വീസ് ഏജന്റുമാരാണ് ഇതിലുണ്ടാവുക. 24 മണിക്കൂറും ഇവര്‍ ഒബാമയ്‌ക്കൊപ്പമുണ്ടാകും. സ്യൂട്ടും സണ്‍ഗ്ലാസ്സുകളും ഇയര്‍പീസുമാണ് ഇവരുടെ വേഷവിധാനം്.

രണ്ടാമത്തെ വലയം തീര്‍ക്കുന്നത് ഇന്ത്യയുടെ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് (എന്‍എസ്ജി). 250 ലധികം പേര്‍ ഇതിലുണ്ടാവും. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സുരക്ഷ നല്‍കുന്നവരാണിവര്‍.

സിവില്‍ ഡിവിഷനില്‍പ്പെട്ടവര്‍ സ്യൂട്ട് ധരിക്കും. യൂണിഫോം ഡിവിഷന്‍ കാക്കി യുദ്ധക്കുപ്പായവും കറുത്ത ഷര്‍ട്ടുമായിരിക്കും അണിയുക.

യു.എസ്. മറീനുകളുടേതാണ് മൂന്നാം വലയം. അറുന്നൂറോളം വരുന്ന ഇവര്‍ക്കെല്ലാം പടയാളികളുടെ വേഷം തന്നെയായിരിക്കും. എം. 16 അസ്സോള്‍ട്ട് റൈഫിളും കോള്‍ട്ട് പിസ്റ്റളും ഇവരുടെ കയ്യിലുണ്ടാകും.

നാലാം വലയത്തില്‍ 500 എന്‍എസ്ജി കമാന്‍ഡോകളും പാരാ കമാന്‍ഡോകളും അണിനിരക്കും. യുദ്ധവേഷം ധരിക്കുന്ന ഇവരുടെ പക്കല്‍ ഹെക്ലര്‍, കോച്ച് എം.പി.5, എം.16 തുടങ്ങിയ ആയുധങ്ങള്‍ ഉണ്ടായിരിക്കും.അഞ്ചാം വലയത്തില്‍, 20,000ത്തിലധികം പോലീസുകാരെ വിന്യസിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X