യുഎസ് ഏജന്‍സി തിരുവനന്തപുരത്ത് സര്‍വ്വേ നടത്തി
തിരുവനന്തപുരം: ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് നടന്ന സര്‍വ്വേയ്ക്കുപിന്നില്‍ അമേരിക്കന്‍ ഏജന്‍സിയാണെന്ന് റിപ്പോര്‍ട്ട്.
ഒരു സ്വകാര്യ വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന ഇന്റലിജന്‍സിന് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഒക്ടോബറിലാണ് തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സര്‍വേ നടന്നത്.
തെരഞ്ഞെടുപ്പു കാലമായതിനാല്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ അറിയാനായി അമേരിക്കയിലെ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായവും സംസ്ഥാനം തേടിയേയ്ക്കുമെന്നാണ് സൂചന
രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ദേശിയതയ്ക്ക് കോട്ടമുണ്ടാക്കുന്നതുമാണ് സര്‍വേ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം. 83 പേജ് വരുന്ന ചോദ്യാവലിയാണ് സര്‍വേക്കായി ഉപയോഗിച്ചിരുന്നത്.
ഒരാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് 30 രൂപയാണ് ലഭിക്കുക. ആദ്യം മാര്‍ക്കറ്റിംഗ് സര്‍വേ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് മതസ്പര്‍ദ്ധ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കണ്ടപ്പോള്‍ സര്‍വേയ്‌ക്കെത്തിയവരെ നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.
ഭരണകൂടത്തോടുള്ള വിശ്വാസ്യത എത്രത്തോളം ഉണ്ട്? സിവില്‍ മിലിറ്ററി വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്രത്തോളം? അമേരിക്കയുടെ ഇസ്രയേല്‍ നിലപാടുകളോടുള്ള കൂറ് എന്നിവയൊക്കെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍.
വാഷിംഗ്ടണ്‍ ആസ്ഥാനമായ അമേരിക്കന്‍ ഏജന്‍സിക്കു വേണ്ടിയാണെന്നാണ് സര്‍വ്വേ നടത്തിയതെന്നാണ് സൂചന.












Click it and Unblock the Notifications