കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം തിരിച്ചിറക്കിയ സംഭവം: അന്വേഷണം തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

Air India
ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ എയര്‍ഇന്ത്യ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റിനോടും, ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എയര്‍ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിമാനം തിരിച്ചിറക്കിയ സംഭവം ഗൗരവമായാണ് കാണുന്നതെന്നും, പൈലറ്റിന്റെയോ, ജീവനക്കാരുടെയോ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്ക് പോകേണ്ട എയര്‍ഇന്ത്യ- 315 വിമാനത്തിന്റെ വാതില്‍ ശരിയായി അടക്കാതെ പറന്നുയുര്‍ന്നതോടെയാണ് കുഴപ്പങ്ങളുണ്ടായത്.

പറന്നുയര്‍ന്ന് അരമണിക്കൂറിനുശേഷം തകരാര്‍ കണ്ടെത്തിയെന്നാണു ക്യാബിന്‍ ക്രൂ യാത്രക്കാരെ അറിയിച്ചത്. തുടര്‍ന്ന് വിമാനത്തിലെ ഇന്ധനം കടലില്‍ ഒഴുക്കിയ ശേഷമാണു ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിനിടെ ടയര്‍ പൊട്ടിയിരുന്നുവെന്നും ഇന്ധന ചോര്‍ച്ചയുണ്ടായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു. ഇടിച്ചിറക്കിയ വിമാനം കാരിയിങ് വാഹനമുപയോഗിച്ചാണു വലിച്ചു നീക്കിയത്. രണ്ട് കുട്ടികളടക്കം 82 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്നു താമസസൗകര്യമൊരുക്കാന്‍ അധികൃതര്‍ തയാറായില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X