27കാരിയെ മാനഭംഗപ്പെടുത്തി: ദമ്പതികള്‍ അറസ്റ്റില്‍
പുനെ: ഇരുപത്തിയേഴുകാരിയെ എട്ടുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെയും ഇതിന് കൂട്ടുനിന്ന അയാളുടെ ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. പ്രകാശ് ദത്ത് ഗെയ്ക് വാദ്(32), ഭാര്യ മംഗള(25) എന്നിവരാണ് അറസ്റ്റിലായത്.
വിവാഹിതയായ യുവതിയെ 2010 ജനുവരിമുതല്‍ ആഗസ്റ്റ് വരെ പ്രകാശ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടത്രേ. എന്നാല്‍ വ്യാഴാഴ്ച മാത്രമാണ് യുവതി ദമ്പതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
മൊഹമദ് വാഡിയില്‍ യുവതിയുടെ ഭര്‍ത്താവ് പലചരക്കുകട നടത്തുന്നുണ്ട്. ഇതിനടുത്ത് താമസിക്കുന്ന പ്രകാശും മംഗളയും ഈ കടയില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയ്ക്കുന്നത്. ഈ പരിചയം വച്ച് പ്രകാശിന്റെ ഭാര്യ കടക്കാരന്റെ ഭാര്യയായ യുവതിയെ ഇവര്‍ വീട്ടിലേയ്ക്ക് ക്ഷണിക്കുകയും അവരെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തുകൊടുക്കുകയുമായിരുന്നു.
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണത്രേ പ്രകാശ് യുവതിയെ തന്റെ ഇംഗിതത്തിന് വഴക്കിയത്. മാത്രമല്ല തന്റെ മൊബൈലില്‍ യുവാവ് ഇവരുടെ ഫോട്ടോകളും എടുത്തിരുന്നു. പിന്നീട് ഇതു പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഓഗസ്റ്റുവരെ ഇവരെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്.
പിന്നീട് ഓഗസ്റ്റില്‍ അമ്മയുടെ മരണത്തെത്തുടര്‍ന്ന് സ്വന്തം നാട്ടിലേയ്ക്ക്ു പോകുന്നതിനിടെയാണ് യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇതിനെത്തുടര്‍ന്ന് സംഭവം ആവര്‍ത്തിക്കാതിരിക്കാനായി ഇവര്‍ ആദ്യം താമസിച്ചേടത്തുനിന്നും താമസം മാറ്റി.
എന്നാല്‍ പുതിയ സ്ഥലത്തെത്തിയും പ്രകാശ് പീഡനം തുടങ്ങിയതോടെ സംഭവം പൊലീസില്‍ അറിയിക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുകായായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications