കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്ക് കച്ചവടം: വിദ്യാര്‍ഥിനി പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ക്രിമിനല്‍ സംഘങ്ങള്‍ക്ക് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ഇരുപതുകാരിയായ വിദ്യാര്‍ഥിനിയും 42കാരനുമാണ് ദില്ലി പൊലീസിന്റെ പിടിയിലായത്. നാല് പിസ്റ്റളുകളും പിടിച്ചെടുത്തു.

ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തിലൂടെ 12ാം ക്ലാസില്‍ പഠിക്കുന്ന സൈനബ് നിഷ (20), റിയാസ് മുഹമ്മദ് എന്ന പപ്പു (42) എന്നിവരാണു വസീറാബാദിലെ ബ്രിജൗരിയില്‍ പിടിയിലായത്.

ദില്ലയിലേയും പരിസര പ്രദേശങ്ങളിലെയും ക്രിമിനല്‍ സംഘങ്ങള്‍ക്ക് ആയുധമെത്തിച്ചു കൊടുക്കുന്ന വന്‍സംഘത്തിലെ ചെറുകണ്ണികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.

ബിഹാറില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നും മറ്റുമാണ് ഇവര്‍ ദില്ലിയില്‍ തോക്കുകള്‍ എത്തിക്കുന്നത്. സംശയിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി സ്ത്രീകളെ ഒപ്പം കൂട്ടി കുടുംബമെന്ന വ്യാജേനയാണ് ഇവര്‍ ആയുധകച്ചവടത്തിന് പോകുന്നത്.

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് എന്ന മട്ടില്‍ ചുറ്റിക്കറങ്ങുന്ന നിഷയ്ക്കാണ് തോക്കുകള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള ചുമതല. പിന്നീടു സംഘത്തിലെ മറ്റുള്ളവരാണ് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയെന്ന നിലയ്ക്കാണ് നിഷ തോക്ക് കച്ചവടത്തിന് പോയിരുന്നത്.

പോലീസിന്റെ എക്‌സ്‌റേ പരിശോധനയില്‍ പോലും കണ്ടെത്താന്‍ കഴിയാത്ത രീതിയിലാണ് ഇവര്‍ ആയുധങ്ങള്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ ശിബേഷ് സിങ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X