കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികളെ പിടിച്ചത് അറിയിച്ചില്ലെന്ന് ശിവദാസമേനോന്‍

  • By Lakshmi
Google Oneindia Malayalam News

മലപ്പുറം: മകളുടെ വീടാക്രമിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ സിപിഎമ്മുകാരാണെന്ന വിവരം അറിയിക്കാത്തതിന് മുന്‍ മന്ത്രി ടി. ശിവദാസമേനോന്‍ പോലീസിനോട് പൊട്ടിത്തെറിച്ചു.

ശിവദാസമേനോന്റെ മകളുടെ വീടാക്രമിച്ച പ്രതികളെ പിടിച്ചത് പോലീസ് സ്റ്റേഷന് നൂറു മീറ്റര്‍ അടുത്ത് താമസിക്കുന്ന തന്നെ അറിയിച്ചില്ലെന്നും ഒടുവില്‍ ഐജി വിളിച്ച് അറിയിക്കേണ്ട ഗതികേടുണ്ടായെന്നുമാണ് ശിവദാസമേനോന്‍ പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് പൊട്ടിത്തെറിച്ചത്.

മുന്‍ മന്ത്രിയും എകെജി സെന്ററിന്റെ ചുമതലയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ശിവദാസമേനോന്റെ വീടാക്രമിച്ചത് പാര്‍ട്ടിക്കാരാണെന്നത് പുറത്തറിഞ്ഞതോടെ ഔദ്യോഗിക നേതൃത്വം വെട്ടിലായിരിക്കുകയാണ്.

നേരത്തേ തദ്ദേശതിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ അഹങ്കാരം കാണിക്കാന്‍ ലീഗ് പ്രവര്‍ത്തകരാണ് മേനോന്റെ വീടിനെതിരെ ആക്രമണം നടത്തിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

എസ്പി കെ.സേതുരാമന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ്പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് നേതാക്കളുടെ വീടാക്രമിച്ച യഥാര്‍ഥ പ്രതികളെ വലയിലാക്കിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനുതന്നെ ശിവദാസമേനോന്റെ മകളുടെ വീടാക്രമിച്ച അഞ്ചു പേരെയും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.വിജയലക്ഷ്മിയുടെയും ഐ.ടി നജീബിന്റെയും വീടാക്രമിച്ച മറ്റു രണ്ടു പേരെയും പോലീസ് പിടികൂടിയിരുന്നു.

അയ്യായിരത്തിലേറെ മൊബൈല്‍ കോളുകള്‍ പരിശോധിച്ച് ശാസ്ത്രീയമായ രീതിയിലാണ് പോലീസ് പാര്‍ട്ടിക്കാരായ പ്രതികളെ പിടിച്ചത്. പോലീസ് പിടിയിലായപ്പോള്‍ എല്ലാവരും കുറ്റം സമ്മതിച്ചു. നേതാക്കളുടെ വീടിനു കല്ലെറിഞ്ഞതിന് കുറ്റബോധമല്ല അഭിമാനമാണ് ഉള്ളതെന്നാണ് പ്രതികളില്‍ ചിലര്‍ പോലീസിനോട് പറഞ്ഞതത്രേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X