Get Updates
Get notified of breaking news, exclusive insights, and must-see stories!

കലമാണ്ഡലത്തില്‍ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമം

തൃശൂര്‍: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയിലെ അധ്യാപികയെ കലാമണ്ഡലത്തിലെ തന്നെ അധ്യാപകന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്നും ആരോപണമുണ്ട്. കലാമണ്ഡലത്തിലെ അധ്യാപികയെ മുപ്പത്തിരണ്ടുകാരനായ മൃദംഗവിഭാഗം അധ്യാപകനാണത്രേ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അധ്യാപിക പൊലീസില്‍ പാരതി നല്‍കിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. നവംബര്‍ 9ന് ചൊവ്വാഴ്ചയായിരുന്നുവത്രേ സംഭവം നടന്നത്.

കലാമണ്ഡലത്തില്‍ ചൊവ്വാഴ്ച രാത്രി വള്ളത്തോള്‍ ജയന്തിയാഘോഷം നടക്കുമ്പോഴായിരുന്നു സംഭവം. രാത്രിയില്‍ വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ അധ്യാപികയെ അധ്യാപകന്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് അധ്യാപിക രജിസ്ട്രാര്‍ കെ.കെ. സുന്ദരേശനാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി ഇതുവരെ രജിസ്ട്രാര്‍ പോലീസിന് കൈമാറിയിട്ടില്ല.

അധ്യാപകന്‍ സിപിഎം. ജില്ലാ നേതാവിന്റെ ബന്ധു കൂടിയായതുകൊണ്ടാണ് പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വി.സി. പൂനയിലായതുകൊണ്ടാണ് പരാതി പോലീസിന് കൈമാറാത്തതെന്ന് രജിസ്ട്രാര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+