Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക നിന്ദ: ക്രിസ്ത്യന്‍ സ്ത്രീയ്ക്ക് വധശിക്ഷ

ലാഹോര്‍: പ്രവാചകനെ നിന്ദിച്ചുവെന്ന കുറ്റത്തിന് ക്രിസ്തുമത വിശ്വാസിയായ സ്ത്രീയ്ക്ക ്പാകിസ്താനിലെ പ്രാദേശിക കോടതി വധശിക്ഷ വിധിച്ചു. അഞ്ചുകുട്ടികളുടെ അമ്മയാണ് ഇവര്‍.

രാജ്യത്ത് ആദ്യമായാണ് മതനിന്ദയുടെ പേരില്‍ ഒരു സ്ത്രീക്ക് വധശിക്ഷ നല്‍കുന്നത്. താലിബാന്‍ ഭീഷണി നേരിടുന്ന രാജ്യത്ത് ഈ വിധി ഇസ്‌ലാമിക തീവ്രവാദത്തെ പ്രത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

നാല്പത്തിയഞ്ചുകാരിയായ ആസിയാ ബീബിക്ക് പഞ്ചാബ് പ്രവിശ്യയിലെ നങ്കന ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്.

2009 ജൂണില്‍ പാടത്തു ജോലിചെയ്യുന്നതിനിടെ പാത്രത്തില്‍നിന്നു വെള്ളമെടുക്കാന്‍ കൂടെയുണ്ടായിരുന്ന മുസ്‌ലിം സ്ത്രീകള്‍ സമ്മതിക്കാതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിനാധാരം.

മുസ്‌ലിങ്ങളല്ലാത്തവര്‍ വെള്ളത്തില്‍ തൊട്ടാല്‍ അശുദ്ധമാകുമെന്നാണ് കൂടെയുണ്ടായിരുന്ന മുസ്ലീം സ്ത്രീകള്‍ വാദിച്ചത്.

ഇതേത്തുടര്‍ന്ന് മുഹമ്മദ് നബിക്കെതിരെ ആസിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിധിക്കെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആസിയയുടെ ഭര്‍ത്താവ് പറഞ്ഞു.

മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അസംബന്ധമാണെന്നും അവ നീക്കം ചെയ്യണമെന്നുമാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ വാദം. മതനിന്ദയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മുസ്‌ലിം ദമ്പതിമാര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഈ കുറ്റത്തിന് ഇതുവരെ ആര്‍ക്കെതിരെയും വധശിക്ഷ നടപ്പാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+