കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിനം ഹൈദരാബാദ് നൈസാമാകാന്‍ 5ലക്ഷം രൂപ

  • By Lakshmi
Google Oneindia Malayalam News

Taj Falaknuma Palace
ഹൈദരാബാദ്: രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ അനുഭവിച്ച് ജീവിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഒരു ദിവസമെങ്കിലും കുബേര തുല്യമായ ജീവിതം നയിച്ചേ മരിയ്ക്കാവൂ എന്ന് പറയുന്നവരും കുറവല്ല.

എന്തായാലും രാജൊട്ടാരവും അതിലെ സുഖസൗകര്യങ്ങളും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതൊന്നുമില്ലാതെ രാജതുല്യജീവിതം അനുഭവിക്കാന്‍ അവസരം ലഭിച്ചാലോ.

ഇതാ ഹൈദരാബാദ് നൈസാമിന്റെ കൊട്ടാരം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു, തികച്ചും രാജകീയമായ ഒരു ജീവിതം അതാണിവിടത്തെ ആകര്‍ഷണം. പക്ഷേ ഒരുദിവസം രാജാവായി ജീവിക്കാന്‍ അഞ്ചുലക്ഷം രൂപ കൊടുക്കണമെന്നുമാത്രം.

ഫലക്‌നൂമ കൊട്ടാരത്തിലാണ് രാജകീയ ജീവിതം അനുഭവിക്കാന്‍ സൗകര്യമുള്ളത്. 117 വര്‍ഷം പഴക്കമുള്ള നിസാമിന്റെ കൊട്ടാരം ഇപ്പോള്‍ രത്തന്‍ ടാറ്റയുടെ കൈവശമാണ്.

സെവന്‍ സ്റ്റാര്‍ ഹോട്ടലാക്കി മാറ്റിയ കൊട്ടാരം ഉത്ഘാടനം ചെയ്തത് നിസാം കുടുംബത്തിലെ അനന്തരവകാശി എസ്ര രാജകുമാരിയാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ കൊട്ടാര ഹോട്ടലാണ് ടാജ് ഫലക്‌നൂമ കൊട്ടാരം.

ഹോട്ടലില്‍ ഒരുദിവസത്തെ താമസത്തിനായി എത്തുന്ന അതിഥിയെ പ്രധാന കവാടത്തില്‍നിന്ന് കുതിരയെ പൂട്ടിയ രഥത്തിലാണ് കൊട്ടാരത്തിലെത്തിക്കുന്നത്. അഞ്ചു ലക്ഷം മുടക്കുന്ന അതിഥിക്ക് നിസാമിന്റെ സ്വകാര്യ മുറികളും ഡര്‍ബാര്‍ ഹാളും ഒരു രാത്രിക്ക് സ്വന്തമാക്കാം.

എന്നാല്‍ മറ്റു മുറികള്‍ക്ക് 33,000 രൂപയും നികുതിയും നല്‍കണം. 1893 ലാണ് നിസാമിന്റെ കൊട്ടാരം നിര്‍മിച്ചത്. ഫ്രിഡ്ജ്, വൈദ്യുതി സ്വിച്ച് ബോര്‍ഡുകള്‍, ടെലിഫോണ്‍ എക്‌സ്‌ചേ്ഞ്ച്, പെട്രോള്‍ പമ്പ് തുടങ്ങിയവയെല്ലാം ആദ്യമായി രാജ്യത്ത് തുടങ്ങിയത് നിസാമിന്റെ കൊട്ടാരത്തിലാണ്.

ഇത്തരത്തിലുള്ള താജിന്റെ നാലാമത്തെ കൊട്ടാരഹോട്ടലാണിത്. 19 ാം നൂറ്റാണ്ടിലെ കൊട്ടാരം അതിന്റെ കുലീനത ഒട്ടും ചോരാതെ ഹോട്ടലാക്കി മാറ്റാന്‍ നീണ്ട പത്തു വര്‍ഷത്തോളം 800 തൊഴിലാളികല്‍ അധ്വാനിക്കേണ്ടി വന്നു.

English summary

 Welcome to Falaknuma Palace, one of the finest of the dozen palaces of the Nizam, which has now been converted into a luxury hotel by the Taj Group of Hotels.
 Guests/Tourists can experience enchanting moments of luxury while reliving chapters from the lives of the Nizams. Falaknuma Palace is a majestic blend of Italian and Tudor architecture, with 60 lavish rooms and halls decorated with ornate furniture, rich handcrafted tapestries and brocade from France. A sum of Rs.5 lakh (over $11,000) a day, making it the most expensive palace hotel in the country. For the less fortunate, the hotel also offers suites at Rs.33,000 per day, plus taxes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X