രാജയ്‌ക്കെതിരെ വിധി എഴുതാറായിട്ടില്ല: കരുണാനിധി

2ജി സ്‌പെക്ട്രം ഇടപാടില്‍ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജയ്‌ക്കെതിരെ അന്തിമവിധി പ്രഖ്യാപിക്കുന്നതു നീതിയല്ല.. ഇടപാടില്‍ ഉണ്ടാകാനിടയുള്ള നഷ്ടത്തെക്കുറിച്ചു മാത്രമാണു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് അനുമാനം മാത്രമായിരിക്കെ ക്രമക്കേടു നടന്നുവെന്ന് ഉറപ്പിച്ചുപറയുന്നതെങ്ങനെ-അദ്ദേഹം ചോദിച്ചു.
സി.എ.ജി. റിപ്പോര്‍ട്ട് നോക്കുകുത്തിയാക്കുന്നുവെന്നായിരുന്നു ജയലളിതയുടെ പ്രസ്താവന. ആദായ നികുതിക്കേസില്‍ ജയലളിതയ്‌ക്കെതിരെ കോടതിപരാമര്‍ശമുണ്ട്. നീതിന്യായ പ്രക്രിയകളെ ജയലളിത പരിഹസിക്കുന്നുവെന്ന് സുപ്രീംകോടതി പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്- കരുണാനിധി ചൂണ്ടിക്കാട്ടി.
എഐഎഡിഎംകെ സര്‍ക്കാറിന്റെ ഒട്ടനവധി പദ്ധതികളിലെ ക്രമക്കേട് സിഎജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 200304 കാലത്ത് ചെറുകിട കരംപിരിവില്‍ വരുത്തിയ 1033 കോടിയുടെ നഷ്ടത്തിന് ജയലളിത സര്‍ക്കാറിനെ സിഎജി റിപ്പോര്‍ട്ടില്‍ താക്കീതു ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ വക (ടാന്‍സി) ഭൂമി വകതിരിച്ചുനല്‍കിയതില്‍ ഏകതാനതയില്ലെന്ന് അതേവര്‍ഷം തന്നെ സിഎജി പറഞ്ഞു- കരുണാനിധി ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications