കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനക്കമ്പനി ഉടമ 'എയര്‍ഹോസ്റ്റസാ'കുന്നു!

  • By Lakshmi
Google Oneindia Malayalam News

Richard Branson
കോലാലംപൂര്‍: ബ്രിട്ടീഷ് വിമാനക്കമ്പനിയായ വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 'എയര്‍ഹോസ്റ്റസാ'കാന്‍ തയ്യാറെടുക്കുന്നു.

'എയര്‍ഹോസ്റ്റസാ'കാനുള്ള മോഹമൂത്താണ് റിച്ചാര്‍ഡ് ഈ സാഹസത്തിനൊരുങ്ങുന്നതെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി.

ഒരു വാതുവയ്പില്‍ തോറ്റതിനെത്തുടര്‍ന്നാണ് ബ്രാന്‍സണ്‍ 'എയര്‍ഹോസ്റ്റസാ'കുന്നത്. മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഉടമയും ഇന്ത്യന്‍ വംശജനുമായ ടോണി ഫെര്‍ണാണ്ടസിനോടാണ് റിച്ചാര്‍ഡ് തോറ്റത്.

2010 മാര്‍ച്ചില്‍ നടന്ന ഫോര്‍മുല വണ്‍ റേസിങ്ങില്‍ വിര്‍ജിന്റെ ടീം, ടോണിയുടെ ലോട്ടസിന്റെ തൊട്ടുപിന്നില്‍ സ്ഥാനമുറപ്പിക്കുമെന്നായിരുന്നു റിച്ചാര്‍ഡ് വാതു വെച്ചത്.

എന്നാല്‍ റാങ്കിങ്ങില്‍ ലോട്ടസ് ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ വിര്‍ജിന്‍ ടീം 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

റിച്ചാര്‍ഡ് തിളങ്ങുന്ന ചുവപ്പ് പാവാടയണിഞ്ഞ് തന്റെ വിമാനത്തില്‍ എയര്‍ഹോസ്റ്റസായി പ്രവേശിക്കുന്ന ദിവസം കാത്തിരിക്കുകയാണ് ടോണി ഫെര്‍ണാണ്ടസ്.

സുഹൃത്തുകൂടിയായ റിച്ചാര്‍ഡിന് ചില ഇളവുകള്‍ അനുവദിക്കാന്‍ തയ്യാറാണെന്നാണ് ടോണി പറയുന്നത്. പാവാടയും മേക്കപ്പുമെല്ലാം നിര്‍ബന്ധമാണെങ്കിലും ബ്രാന്‍സന്റെ പ്രധാന പ്രത്യേകതയായ താടിരോമം കളയേണ്ടെന്ന സൗജന്യം ടോണി നല്‍കിയിട്ടുണ്ട്.

റിച്ചാര്‍ഡ് 'എയര്‍ഹോസ്റ്റസാ'യി സേവനം നടത്തുന്നത് എന്നാണെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അന്നേ ദിവസത്തേയ്ക്കുള്ള വിമാന ടിക്കറ്റെല്ലാം ലേലത്തില്‍ വില്‍ക്കാനാണ് ടോണിയുടെ തീരുമാനം.

ഇതുവഴി ലഭിക്കുന്ന വരുമാനം റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറയുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ടോണി സംഭാവന ചെയ്യും.

English summary
Budget airline Virgin Atlantic owner Sir Richar Branson lost a bet to fellow airline owner Tony Fernandes of Air Asia. Branson to be wear an airhostess" outfit soon and serve the passengers of Air Asia,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X