കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പ: വിവാദഭൂമി സര്‍ക്കാരിന് മടക്കിനല്‍കി

  • By Ajith Babu
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: ഭൂമി ഇടപാടില്‍ ആരോപണവിധേയനായ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ മകനും മകളും വിവാദഭൂമി സര്‍ക്കാരിന് മടക്കിനല്‍കി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനേതുടര്‍ന്നാണ് ഭൂമി തിരിച്ചു നല്‍കിയത്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭൂഇടപാടുകളില്‍ മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

കര്‍ണാടക വ്യവസായവികസനബോര്‍ഡും ബാംഗ്ലൂര്‍ വികസന അതോറിറ്റിയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥലം മക്കള്‍ക്കും ബന്ധുക്കള്‍ക്കും അനധികൃതമായി പതിച്ചുനല്‍കിയെന്ന ആരോപണമാണ് യെഡിയൂരപ്പയെ പ്രതിസന്ധിയിലാക്കിയത്.

ഭൂമി വിവാദത്തില്‍ കൂടുതല്‍ തെളിവുമായി പ്രതിപക്ഷം രംഗത്തെത്തുകയും കോണ്‍ഗ്രസ്സും ജനതാദളും പ്രതിഷേധം ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തതോടെ യെഡ്യൂരപ്പ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.

മുഖ്യമന്ത്രിയുടെ മകന്‍ രാഘവേന്ദ്രയും മകള്‍ ഉമാദേവിയും ഭൂമി തിരികെ നല്‍കുന്നതായി കാണിച്ചു കൊണ്ട് ബാംഗ്ലൂര്‍ ഡവലപ്പ്‌മെന്റ് അതോറിറ്റിയ്ക്ക് കത്തുനല്‍കിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്ക് യെഡിയൂരപ്പയുടെ മറ്റു രണ്ട് ബന്ധുക്കളും ഭൂമി തിരികെ നല്‍കിയിട്ടുണ്ട്.

English summary
After the state cabinet ordered a judicial probe into allotment of land in the last ten years, Karnataka Chief Minister BS Yeddyurappa"s son and daughter surrendered land, which were allegedly illegally allotted to them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X