അലി ലീഗിലേയ്ക്ക്; അണികള്‍ക്ക് ഏതിലും ചേരാം

അതേസമയം, മങ്കടയില്‍ അലിയെ അനുകൂലിക്കുന്നര്‍ക്ക് കോണ്‍ഗ്രസ് അടക്കമുളള, യുഡിഎഫിലെ ഏതു പാര്‍ട്ടിയിലും ചേരാമെന്നാണ് ധാരണ.
ഇടതു പാളയം വിട്ടപ്പോഴെ, മുസ്‌ലീം ലീഗിലേക്കെന്ന് അലി ഉറപ്പിച്ചിരുന്നു. ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അലിയെ പാര്‍ട്ടിയിലേയ്ക്ക് രണ്ടുവട്ടം ക്ഷണിക്കുകയും ചെയ്തിരുന്നു.
മങ്കട മണ്ഡലത്തില്‍ അലിയൊടൊപ്പം നില്‍ക്കുന്നവരുടെ യോഗം ചേര്‍ന്ന് ഭൂരിപക്ഷം പേരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് മുസ്‌ലീം ലീഗില്‍ ചേരാന്‍ തീരുമാനമെടുത്തത്.
മുസ്‌ലീം ലീഗില്‍ ചേരാന്‍ അലിയോടൊപ്പമുളള പലര്‍ക്കും താല്‍പര്യമില്ല. അവര്‍ക്ക് കോണ്‍ഗ്രസിലോ, സോഷ്യലിസ്റ്റ് ജനതയിലോ, സിഎംപിയിലോ ചേരാം എന്നും തീരുമാനമായി. പ്രദേശിക പ്രവര്‍ത്തകരെ കൂടി തീരുമാനം അറിയിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്നാണ് അലിയുടെ തീരുമാനം.
മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കളുമായി അലി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. മലപ്പുറത്ത് വിളിച്ചു ചേര്‍ക്കുന്ന വലിയ സമ്മേളനത്തില്‍ വച്ചായിരിക്കും മുസ്‌ലീം ലീഗിലേക്കുളള അംഗത്വം സ്വീകരിക്കുക.
വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മങ്കടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി അലിയെ മത്സരിപ്പിക്കണമെന്നും അലിയോടൊപ്പമുളളവര്‍ക്ക് താല്‍പര്യമുണ്ട്.












Click it and Unblock the Notifications