കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി: പ്രണബ് സര്‍വ്വകക്ഷിയോഗം വിളിച്ചു

  • By Lakshmi
Google Oneindia Malayalam News

Pranab
ദില്ലി: 2 ജി സ്‌പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി വീണ്ടും സര്‍വകക്ഷി യോഗം വിളിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണു യോഗം. അതേസമയം, ജെപിസി അന്വേഷണം എന്ന നിലപാടിനു മാറ്റമില്ലെന്നു ബിജെപി അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജെപിസി അന്വേഷണത്തിന് അനുവദിക്കേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നതായാണു സൂചന

ഇതുസംബന്ധിച്ച് പ്രണബ് മുഖര്‍ജി തിങ്കളാഴ്ച ബിജെപി നേതാവ് സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യസഭയിലും ലോക്‌സഭയിലും തിങ്കളാഴ്ചയും പ്രതിപക്ഷ ബഹളം തുടര്‍ന്നു. ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചു.

ലോക്‌സഭയില്‍ അന്തരിച്ച രണ്ടു മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്. അതേസമയം, രാജ്യസഭ സമ്മേളിച്ച ഉടന്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.

English summary
For two weeks the Parliament has been paralysed over the 2G spectrum allocation scam, and the deadlock continued on Monday (November 22) with the opposition demanding a JPC and rejecting any other formula by the government. Meanwhile, Finance Minister Pranab Mukherjee has called for another luncheon meeting today with opposition leaders to break the logjam in Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X