യുഡിഎഫില്‍ തുടരാന്‍ താത്പര്യമില്ല: ഗൗരിയമ്മ

യുഡിഎഫിനും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനമാണ് ജെഎസ്എസ് നേതാവ് ഗൗരിയമ്മ ഉന്നയിച്ചത്. യുഡിഎഫും കോണ്‍ഗ്രസും അപമാനിച്ചുവെന്നും അപമാനം സഹിച്ച് മുന്നണിയില്‍ തുടരണമോ എന്ന് സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിക്കണമെന്നും ഗൗരിയമ്മ പറഞ്ഞു.
യു.ഡി.എഫും എല്‍.ഡി.എഫും വേണ്ടെന്നു പറഞ്ഞ ഗൗരിയമ്മ പാര്‍ട്ടി പ്‌ളീനം വിളിച്ചു ചേര്‍ത്ത് അന്തിമ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. അതേസമയം യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും യുഡിഎഫില്‍ തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. ഇതാദ്യമായി ഗൗരിയമ്മയുടെ നിലപാടിനെതിരേ സംസ്ഥാനകമ്മിറ്റിയിലെ ഭൂരിപക്ഷം നിലകൊള്ളുന്നതിനും ഞായറാഴ്ച നടന്ന യോഗം വേദിയായി.
എന്നാല്‍ ജെഎസ്എസില്‍നിന്നു പുറത്താക്കിയാലും താന്‍ യുഡിഎഫ് യോഗത്തിനില്ലെന്ന് കടുത്ത നിലപാടില്‍ ഗൗരിയമ്മ യോഗത്തില്‍ ഉറച്ചുനിന്നു. അതിനിടെ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ ജെ.എസ്.എസ് പ്രസിഡന്റ് രാജന്‍ ബാബു ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പു തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications