Get Updates
Get notified of breaking news, exclusive insights, and must-see stories!

നീരയുടെ ശബ്ദം വമ്പന്മാരുടെ ഉറക്കം കെടുത്തുന്നു

Nira Radia
ദില്ലി: സ്‌പെക്ട്രം അഴിമതിയിലെ വിവാദനായികയും കോര്‍പ്പറേറ്റ് രംഗത്തെ ഇടനിലക്കാരിയുമായ നീരാ റാഡിയയുടെ ടെലിഫോണ്‍സംഭാഷണങ്ങള്‍ വമ്പന്മാരുടെ ഉറക്കം കെടുത്താന്‍ പോന്നതാണെന്ന് റിപ്പോര്‍ട്ട്.

ദില്ലിയിലെ അധികാരദല്ലാളരുടെ വഴിവിട്ട പ്രവര്‍ത്തനരീതികള്‍ പുറത്തുകൊണ്ടുവരുന്നതാണ് ഫോണിലെ സംഭാഷണങ്ങള്‍.

2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് നല്‍കിയ സുചനകളാണ് റാഡിയയുടെ ഫോണ്‍ചോര്‍ത്തലിന് വഴിവെച്ചത്. ആദായനികുതിവകുപ്പ് നടത്തിയ ചോര്‍ത്തലില്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കൊപ്പം മാധ്യമരംഗത്തെ വമ്പന്‍ സ്രാവുകളും കുടുങ്ങിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഇടനിലക്കാരുടെയുംമറ്റും ഇടപെടലുകളുണ്ടെന്ന സുപ്രധാന വിവരവും ഫോണ്‍ചോര്‍ത്തലിലൂടെ പുറത്തുവന്നിരിക്കുകയാണ്.

രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് നീരാ റാഡിയ മാധ്യമപ്രവര്‍ത്തകരായ ബര്‍ഖാ ദത്ത്, വീര്‍ സാങ്‌വി എന്നിവരുമായും രാഷ്ട്രീയക്കാരായ കനിമൊഴി, മുന്‍പ്രധാനമന്ത്രി വാജ്‌പേയിയുടെ വളര്‍ത്തുമകളുടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചാര്യ തുടങ്ങിയവരുമായി സംസാരിക്കുന്നത്.

ബിജെപിക്കാരനായ രഞ്ജന്‍ ഭട്ടാചാര്യയും യുപിഎ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഇടപ്പെട്ടതിന്റെ തെളിവുകളാണ് റാഡിയയുടെ സംഭാഷണത്തില്‍ നിന്ന് ലഭിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറമാണ് നീരാ റാഡിയയുടെ ബന്ധങ്ങളെന്നും അത് തെളിയിക്കുന്നു.

സിബിഐക്ക് കൈമാറിയ ടേപ്പുകളില്‍ നീരാ റാഡിയ എഐസിസി ജനറല്‍സെക്രട്ടറി അഹമ്മദ് പട്ടേല്‍, കരുണാനിധി, ഗുലാംനബി ആസാദ്, അഴഗിരി, സ്റ്റാലിന്‍, ദയാനിധി മാരന്‍, ടി.ആര്‍. ബാലു, കരുണാനിധിയുടെ രണ്ടാംഭാര്യ ദയാലുഅമ്മാള്‍, മൂന്നാം ഭാര്യ രാജാത്തി അമ്മാള്‍, അമര്‍സിങ് തുടങ്ങിയവരെക്കുറിച്ചാണ് സംസാരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+