Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നചിത്ര ഭീഷണി: യുവതിയും കൂട്ടരും അറസ്റ്റില്‍

കൊച്ചി:ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ മാനേജരെ തട്ടിക്കൊണ്ടുപോയശേഷം നഗ്‌നചിത്രമെടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട്‌ലക്ഷം രൂപയും എടിഎം കാര്‍ഡും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍.

തോപ്പുംപടി സ്വദേശി രുക്‌സാന (സോന26), കോട്ടയം സേദേശി അന്‍സാരി (അരുണ്‍24), എരുമേലി സ്വദേശി സത്താര്‍ (24) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്‌ടോബര്‍ 20ന് പാലാരിവട്ടത്തെ പ്രമുഖ ഫര്‍ണീച്ചര്‍ കടയിലെത്തിയ യുവതി ഇടപ്പള്ളി ടോളിനടുത്ത് എടുത്തിട്ടുള്ള വീട്ടിലേക്ക് ഫര്‍ണീച്ചറുകളും കര്‍ട്ടനുകളും ഫേഌര്‍ മാറ്റുകളും ആവശ്യമാണെന്ന് പറഞ്ഞ് ഓര്‍ഡര്‍ നല്‍കി.

പിന്നീട് യുവതി കടയുടെ മാനേജരെ ഫോണില്‍ വിളിച്ച് വീട്ടില്‍ എത്തി എസ്റ്റിമേറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. യുവതി ആവശ്യപ്പെട്ട പ്രകാരം 27ന് മാനേജര്‍ എസ്റ്റിമേറ്റ് എടുക്കാന്‍ കടയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അന്‍സാരിയും സത്താറും ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

പിന്നീട് ഇടപ്പള്ളി ടോളിലെ വീട്ടില്‍ പൂട്ടിയിടുകയും മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതി. പണംകൊടുത്തില്ലെങ്കില്‍ യുവതിക്കൊപ്പം നഗ്‌നനായി നിര്‍ത്തി ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ച് ലക്ഷം തരാന്‍ പറ്റില്ലെന്ന് മാനേജര്‍ പറഞ്ഞപ്പോള്‍ ഒടുവില്‍ രണ്ട്‌ലക്ഷത്തിന് സമ്മതിച്ചു.

രണ്ട് ലക്ഷം രൂപ നല്‍കാന്‍ മാനേജരെക്കൊണ്ട് കടയില്‍ വിളിച്ചുപറയിപ്പിച്ചശേഷം അന്‍സാരി കാറിലെത്തി പണം കൈപ്പറ്റി. പിന്നീട് എടിഎം കാര്‍ഡും മൊബൈലും വാങ്ങിച്ചെടുത്ത ശേഷം മാനേജരെ ഇടപ്പള്ളി ടോളില്‍ ഇറക്കിവിട്ടു.

മാനേജരുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചു വന്ന പ്രതികളെ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി.എച്ച്.അഷ്‌റഫിന്റെ നേതൃത്വത്തില്‍ അസി.കമ്മീഷണര്‍ സുനില്‍ ജേക്കബ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.രമേഷ്‌കുമാര്‍, പാലാരിവട്ടം എസ്‌ഐ അനില്‍ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+