കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ വൈദികന്‍ വശത്താക്കിയെന്ന്പ്രവാസിയുടെ പരാതി

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ഭാര്യയെ വൈദികന്‍ വശത്താക്കിയെന്ന് പ്രവാസി മലയാളി കുടുംബകോടതിയില്‍ പരാതി നല്‍കി.

തിരുവനന്തപുരം വഴുതക്കാട്ടെ സെന്റ്‌ജോസഫ് പ്രസ് മാനേജര്‍ ഫാദര്‍ ജേക്കബ് കോരയ്ക്കലിനെതിരെയാണ് ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ കുടുംബനാഥന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ ഫയല്‍ ചെയ്ത വിവാഹമോചനക്കേസില്‍ രണ്ടാംപ്രതിയായാണ് വൈദികനെ ചേര്‍ത്തിരിക്കുന്നത്.

ഫാദറിനെതിരെയുള്ള ആരോപണം സഭയ്ക്ക് പുതിയ തലവേദനയായിരിക്കുകയാണ്. ഏതാനും നാള്‍ മുമ്പ് ഒരു പ്രമുഖ റിസോര്‍ട്ടില്‍ ഇതേവൈദികന്റെ കിടപ്പറ രംഗങ്ങള്‍ ചോര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് സ്ഥാപനത്തിലെ കുതികാല്‍വെട്ടിന്റെ ഭാഗമായുണ്ടായ ഗൂഡാലോചനയാണെന്നും വാദമുണ്ടായിരുന്നു.

എന്തായാലും ഇദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാന്‍ ഇതേവരെ സഭ തയ്യാറായിട്ടില്ല. വര്‍ക്കല വെന്നിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതിക്കാരന്‍. അതിനിടെ, കോരയ്ക്കലും വീട്ടമ്മയും ഉള്‍പ്പെട്ട 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഇമെയില്‍ വഴി പ്രചരിക്കുന്നതായും സൂചനയുണ്ട്.

ഒസിഡി സന്യാസി സമൂഹത്തിലെ വൈദികനായ കോരയ്ക്കല്‍ എട്ടുവര്‍ഷമായി സെന്റ് ജോസ് പ്രസ് മാനേജരാണ്. ആറ് പ്രമുഖ ദിനപത്രങ്ങളുടെ അച്ചടിയും സര്‍ക്കാരിന്റെ നിവധി പ്രിന്റിംഗ് ജോലികളും ചെയ്യുന്ന സെന്റ് ജോസഫ് ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ആധുനിക പ്രസ്സുകളിലൊന്നാണ്.

12 വര്‍ഷം മുമ്പാണ് കോരയ്ക്കലും വെന്നിക്കോട്ടെ വീട്ടമ്മയുമായി പരിചയപ്പെട്ടതെന്നും ഇവരുടെ ഭര്‍ത്താല് 2008ല്‍ നാട്ടില്‍ തിരിച്ചെത്തിയതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നുമാണ് സൂചന.

രണ്ടു മക്കളുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ഇതിനിടെ ഒരു കുട്ടികൂടിയുണ്ടായി. ഈ കുട്ടിയുടെ പിതൃത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്താണ് ഭര്‍ത്താവ് കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്.

ഭാര്യയുടെ കാമുകനെതിരേ നേരത്തേ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയെങ്കിലും അതില്‍ തുടര്‍നടപടിയൊന്നുമുണ്ടായില്ലെന്ന് പ്രവാസിയുടെ പരാതിയില്‍ പറയുന്നു. മാത്രമല്ല, വീട്ടമ്മ ഇതേ സ്‌റ്റേഷനില്‍ ഗാര്‍ഹിക പീഡന കേസ് കൊടുത്ത് ഭര്‍ത്താവിനെ കുടുക്കുകയും ചെയ്തരുന്നു.

വിദേശത്ത് വര്‍ഷങ്ങളോളം ജോലിചെയ്ത് താന്‍ നാട്ടിലേയ്ക്ക് അയച്ച പണം ഉപയോഗിച്ച് സ്വന്തം പേരില്‍ ഭാര്യ സ്വത്ത് വാങ്ങിക്കൂട്ടിയതോടെ താന്‍ ഒന്നുമില്ലാത്തവനായെന്ന് കുടുംബകോടതിയില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ ചൂണ്ടിക്കാട്ടുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യ 2വര്‍ഷം അടുത്തിടെ തിരുവനന്തപുരം നഗരത്തിലേയ്ക്ക് താമസം മാറ്റിയിരുന്നു. വഴുതക്കാട്ടാണ് ഇവരുടെ ഫളാറ്റ്. ഇതിനടുത്തുതന്നെയാണ് വൈദികനും താമസിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X