Get Updates
Get notified of breaking news, exclusive insights, and must-see stories!

കംബോഡിയയില്‍ ജലോത്സവത്തിനിടെ 350 മരണം

Cambodia stampede
നോംപോന്‍: കംബോഡിയയില്‍ ജലോത്സവത്തിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് 350തോളം പേര്‍ പേര്‍ മരിച്ചു.

ടോണ്‍ സാപ് നദിക്ക് കുറുകെയുള്ള പാലത്തില്‍ ജലോത്സവം കാണാന്‍ തടിച്ചുകൂടിയവരാണ് തിങ്കളാഴ്ച അര്‍ധരാത്രി ദുരന്തത്തില്‍പ്പെട്ടത്. മിക്കവരും നദിയില്‍ വീണാണ് മരിച്ചത്. മരിച്ചവരില്‍ 250 ഓളം പേരും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.

ജലോത്സവം കാണാനെത്തിയ ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റതോടെ പരിഭ്രാന്തരായ ജനക്കൂട്ടം ടോണ്‍ സാപ് പാലത്തിലേയ്ക്ക് കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി ഹുന്‍സെന്‍ അറിയിച്ചു.

സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവര്‍ഷവും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ജലോത്സവത്തിലെ പ്രധാന ഇനമായ വള്ളംകളിയും അതിനുശേഷമുള്ള സംഗീത നിശയും കാണാന്‍ ലക്ഷക്കണക്കണിക്ക് പേരാണ് തടിച്ചുകൂടാറുള്ളത്.

കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ കംബോഡിയയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തിങ്കളാഴ്ചയുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+