കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയുണര്‍ത്തി കൊറിയകള്‍ക്കിടയില്‍ സംഘര്‍ഷം

  • By Ajith Babu
Google Oneindia Malayalam News

സോള്‍: കൊറിയകള്‍ക്കിടെ ഉരുണ്ടുകൂടിയ പുതിയ സംഘര്‍ഷം മേഖലയിലെ സാഹചര്യങ്ങള്‍ വഷളാക്കുന്നു.
ദക്ഷിണ കൊറിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ജനവാസമുള്ള ദ്വീപിലേക്ക് ഉത്തര കൊറിയ ഷെല്‍ തൊടുത്തതാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനിടയാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു ദക്ഷിണ കൊറിയ സൈന്യം പീരങ്കിവെടികളിലൂടെ മറുപടി നല്‍കിയത് മേഖയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്.

ചൈനയ്ക്കും കൊറിയക്കും ഇടയ്ക്കുള്ള പസഫിക് സമുദ്രത്തിന്റെ കൈവഴിയായ മഞ്ഞക്കടലിനു സമീപമുള്ള യോന്‍പിയോങ് എന്ന ഈ ദ്വീപിലുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് ദക്ഷിണകൊറിയ നാവികസേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 13 നാവികസേനാംഗങ്ങള്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.34 നാണ്(ഇന്ത്യന്‍ സമയം രാവിലെ 11.04) ആക്രമണമുണ്ടായത്.

ദക്ഷിണ കൊറിയ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം വിലയിരുത്താന്‍ ദക്ഷിണ കൊറിയ സൈനികതലവന്‍മാര്‍ യോഗം ചേര്‍ന്നു. അതേ സമയം ദക്ഷിണ കൊറിയയാണ് ആദ്യം വെടിയുര്‍ത്തതെന്ന് ഉത്തര കൊറിയ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കെസിഎന്‍എ വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ദക്ഷിണ കൊറിയയുടെ യുദ്ധക്കപ്പല്‍ 2009 മാര്‍ച്ച് 26ന് ഉത്തര കൊറിയയ്ക്കു സമീപം കടലില്‍ തകര്‍ന്നു മുങ്ങി 46 നാവികസേനാംഗങ്ങള്‍ മരിച്ച സംഭവം ഈ മേഖലയിലെ സംഘര്‍ഷത്തിന് ആക്കം കൂട്ടിയിരുന്നു. ചിയോനാന്‍ എന്നുപേരായ ഈ യുദ്ധക്കപ്പല്‍ ഉത്തര കൊറിയന്‍ മുങ്ങിക്കപ്പലില്‍ നിന്നുള്ള ടോര്‍പിഡോ ആക്രമണത്തില്‍ തകര്‍ന്നതാണെന്നാണു ദക്ഷിണ കൊറിയ ആരോപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X