കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന് തിരിച്ചടി; കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയം

  • By Ajith Babu
Google Oneindia Malayalam News

പട്‌ന: ബീഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കെ, ലാലുപ്രസാദിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും കനത്ത തിരിച്ചടി നേരിടുന്നു. ശക്തി കേന്ദ്രങ്ങളില്‍ പോലും ആര്‍ജെഡി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

രണ്ടിടങ്ങളില്‍ മത്സരിച്ച ലാലുപ്രസാദിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന റാബറി ദേവി രാഘവ്പൂരില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ലാലുവിന്റെ ഭാര്യാ സഹോദരന്‍ സാധുയാദവ് ലീഡ് ചെയ്യുന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ലാലുവലിനൊപ്പം കൈകോര്‍ത്ത രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയ്ക്ക് കാര്യമായ പരിക്കേല്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം

മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെഡി.(യു)ബിജെപി. സഖ്യത്തിന് വന്‍വിജയമാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. എന്നാല്‍, ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ് ഈ പ്രവചനങ്ങളെയെല്ലാം തള്ളിക്കളയുകയും ആര്‍ജെഡി.എല്‍.ജെ.പി. സഖ്യം അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഒരുകാലത്ത് ഒറ്റയ്ക്ക് ബീഹാര്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ സ്ഥിതിയും ദയനീയമാണ്. ഒറ്റയ്ക്ക് മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഒമ്പത് ഇടങ്ങളില്‍ ആദ്യം മുന്നേറിയെങ്കിലും ഇപ്പോള്‍ വെറും നാല് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

ജെഡി (യു) കോണ്‍ഗ്രസ് സഖ്യം 174 സീ!റ്റിലും ആര്‍ജെഡി-എല്‍ജെപി സഖ്യം 49 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട കേവല ഭൂരിപക്ഷം 122 ആണ്. മൊത്തം 243 നിയമസഭാ സീറ്റുകളാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X