കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ ചുമതല തങ്കച്ചന്

  • By Lakshmi
Google Oneindia Malayalam News

KR Gowri
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ജെഎസ്എസ് കെ.ആര്‍ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ അവസാനവട്ടശ്രമം കൂടി നടത്താന്‍ ധാരണയായി.

മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം ഗൗരിയമ്മയെ സന്ദര്‍ശിച്ച് അകല്‍ച്ചയുടെ കാരണങ്ങള്‍ ആരായുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ശ്രമിക്കുകയും ചെയ്യും.

ചൊവ്വാഴ്ച ചേര്‍ന്ന യു.ഡി.എഫ് ഏകോപനസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. യോഗത്തില്‍ ജെഎസ്എസ് പ്രതിനിധികളും പങ്കെടുത്തിരുന്നു.

ഗൗരിയമ്മ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സിനെതിരെ നിരന്തരം കൈക്കൊള്ളുന്ന നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്കുവന്നു. നാലരക്കൊല്ലമായി ഗൗരിയമ്മ യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പ്രയാസകരമാണെന്ന് യോഗം വിലയിരുത്തി.

ഗൗരിയമ്മ ഇത്രയും കര്‍ശനമായ നിലപാടെടുക്കാനായി അത്ര രൂക്ഷമായ രാഷ്ട്രീയകാരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറേനാളുകളായി യുഡിഎഫിന് ഗുണകരമായി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും വിമര്‍ശമുണ്ടായി.

ജെഎസ്എസ്സിന് മതിയായ പരിഗണന ലഭിക്കാത്തതും ലഭിച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് റിബലുകള്‍ രംഗത്തുവന്നതും മറ്റുമാണ് പ്രശ്‌ന കാരണമെന്ന് ജെഎസ്എസ് നേതാവ് രാജന്‍ബാബു പറഞ്ഞു.

മുതിര്‍ന്ന നേതാവായതിനാല്‍ യു.ഡി.എഫ് നേതൃത്വം ഗൗരിയമ്മയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

പി.പി.തങ്കച്ചന്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടോയെന്ന കാര്യം രാജന്‍ബാബു അവരുമായി സംസാരിച്ചശേഷം അറിയിക്കണമെന്നും നേതാക്കള്‍ നിര്‍ദേശിച്ചു.

തങ്കച്ചന്റെ സന്ദര്‍ശനത്തിനുശേഷം ഗൗരിയമ്മ യുഡിഎഫ് യോഗത്തിനെത്തണം. തുടര്‍ന്ന് അവരുന്നയിക്കുന്ന പരാതിയെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച ചെയ്യാമെന്നാണ് ധാരണ. ഈ നിര്‍ദേശത്തോടുള്ള ഗൗരിയമ്മയുടെ പ്രതികരണം രാജന്‍ബാബു നേതാക്കളെ അറിയിക്കും. പ്രതികരണം അനുകൂലമാണെങ്കിലേ തങ്കച്ചന്‍ അരൂരിലേക്ക് പോകൂ.

English summary
The United Democratic Front (UDF) on Tuesday decided to depute front convener P.P. Thankachan to make an attempt to sort out some of the issues raised by JSS leader K.R. Gouri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X