60സ്ത്രീകളെ വിവാഹംചെയ്തു വേശ്യാലയങ്ങള്‍ക്ക് വിറ്റു
കൊല്‍ക്കത്ത: അറുപതിലധികം സ്ത്രീകളെ വിവാഹം ചെയ്യുകയും വേശ്യാവൃത്തിക്കായി വില്‍ക്കുകയും ചെയ്ത യുവാവ് പിടിയില്‍.
അഞ്ചു വര്‍ഷമായി തട്ടിപ്പു നടത്തി വന്ന വിക്കി ബിശ്വകര്‍മ(27)യാണ് പിടിയിലായത്. സൈനികനാണെന്നു പറഞ്ഞാണ് ഇയാള്‍ ഓരോ സ്ത്രീകളെയും വിവാഹം ചെയ്തത്.
നിര്‍ധനരായ തേയിലത്തൊഴിലാളി കുടുംബങ്ങളിലെ യുവതികളെയാണ് ഇയാള്‍ കൂടുതലായും കുടുക്കിലാക്കിയത്.
ഇവരെ വിവാഹം കഴിച്ച് മുംബൈയിലേയും പൂനെയിലെയും വേശ്യാലയങ്ങള്‍ക്കു കൈമാറുകയായിരുന്നു ഇയാളുടെ രീതി. 70,000 മുതല്‍ ഒരു ലക്ഷം രൂപവരെ വിലയ്ക്കാണു വിക്കി യുവതികളെ വിറ്റിരുന്നത്.
ഇത്തരത്തില്‍ ഇയാള്‍ വേശ്യാലയങ്ങള്‍ക്ക് വിട്ട ഒന്‍പത് സ്ത്രീകളെ കണ്ടെത്തിയിട്ടുണ്ട്. ഡാര്‍ജലിങിലെ ഒരു എന്‍ജിഒ ആണ് ബിശ്വകര്‍മ്മയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്.












Click it and Unblock the Notifications