കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ജി അഴിമതി: മമത യുപിഎയോട് ഇടയുന്നു

  • By Lakshmi
Google Oneindia Malayalam News

Mamata Banerjee
ദില്ലി: സ്‌പെക്ട്രം അഴിമതി ജെപിസി അന്വേഷണവുമായി ബന്ധപ്പെട്ട് യുപിഎയില്‍ വിള്ളല്‍.

കോണ്‍ഗ്രസ്സിന്റെ മുഖ്യ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് ജെപിസി വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ലോക്‌സഭാനേതാവ് പ്രണബ് മുഖര്‍ജി ഇതു സംബന്ധിച്ച് വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തൃണമൂല്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല. ജെപിസിയെ എല്ലാ കക്ഷികളും പിന്തുണച്ചാല്‍ തൃണമൂലും പിന്തുണയ്ക്കുമെന്ന നിലപാടാണ് അന്ന് യോഗത്തില്‍ സുദീപ് ബന്ദോപാധ്യായ അറിയിച്ചത്.

എന്നാല്‍ അഴിമതി മൂടിവെക്കാനാണ് യുപിഎ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന തരത്തില്‍ ബംഗാളില്‍ സിപിഎം നടത്തുന്ന പ്രചാരണമാണ് തൃണമൂലിനെ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നത്.

ജെപിസി വേണമെന്ന ആവശ്യം തൃണമൂല്‍ നേതാവ് മമത ബാനര്‍ജി തന്നെ പ്രണബിനെ അറിയിച്ചിട്ടുണ്ട്. ഈയാവശ്യം പരസ്യമായി ഉന്നയിക്കാനും തൃണമൂല്‍ ആലോചിക്കുന്നുണ്ട്.

യുപിഎയുടെ അഴിമതി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഉപയോഗിക്കുന്നത് ഇപ്പോഴേ തടയാനാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ശ്രമം. തിങ്കളാഴ്ചയോടെ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് തൃണമൂല്‍ എം.പി.മാര്‍ പറയുന്നത്.

English summary
Railway Minister Mamata Banerjee"s Trinamool Congress, has come out in support of the Opposition"s demand and says it want a JPC investigation in 2G spectrum scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X