ഉച്ചമയക്കം തടസപ്പെടുത്തിയ കുഞ്ഞിനെ കൊന്നു
ലണ്ടന്‍: ഉച്ചയുറക്കത്തിന് തടസം വരുത്തിയ കുഞ്ഞിനെ കൊന്ന കേസില്‍ 26കാരനായ ബ്രിട്ടീഷ് പിതാവിന് മൂന്നര വര്‍ഷം തടവ്. ലണ്ടനില്‍ നിന്നു 310 കിലോമീറ്റര്‍ അകലെ പ്ലൈമൗത്തിലാണ് സംഭവം. തൊഴില്‍രഹിതനായ ഗ്രയാം ഡ്രാപ്പര്‍ എന്ന യുവാവാണ് സ്വന്തം കുഞ്ഞിനെ നിലത്തടിച്ചുകൊന്നത്. മൂന്ന് മാസം പ്രായമുള്ള കോഡി മാര്‍ട്ടിനെന്ന കുഞ്ഞാണ് പിതാവിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്.
ഉച്ചഭക്ഷണത്തിന് ശേഷം ടെലിവിഷന്‍ കാണുന്നതിനിടെ ഉറങ്ങിപ്പോയ ഡ്രാപ്പറെ കരഞ്ഞു ശല്യപ്പെടുത്തിയ കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ അമ്മ ഷോപ്പിംഗിനു പോയ സമയത്താണ് സംഭവം. ഷോപ്പിംഗിനു പോയി പത്തു മിനിറ്റിനകം തിരിച്ചെത്തിയ അമ്മയ്ക്കു രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് കാണാനായത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നാഴ്ചയ്ക്കു ശേഷം മരിക്കുകയായിരുന്നു. സംഭവം പോലീസിനെ അറിയിക്കാതിരുന്നതിനും കുറ്റകൃത്യം മറയ്ക്കാനും ശ്രമിച്ച ഡ്രാപ്പര്‍ പിന്നീട് കോടതിയില്‍ കുറ്റസമ്മതം നടത്തി. ട്രുറോ ക്രൗണ്‍ കോടതിയാണ് ഡ്രാപ്പര്‍ക്കു ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications