Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപം: മോഡിയ്ക്ക് പങ്കില്ലെന്ന്

Modi
ദില്ലി: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നേരിട്ട് ബന്ധമില്ലെന്ന് സുപ്രീംകോടതി നിയമിച്ച പ്രത്യേകാന്വേഷണ സംഘം കണ്ടെത്തി.

മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മോഡി കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കലാപം തടയുന്നതിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ചില്ലെന്നും കലാപകാരികളെ പ്രോത്സാഹിപ്പിച്ചെന്നും ആരോപിച്ച് മുന്‍ എം.പി. ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തിനു സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.

കലാപത്തില്‍ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയിലാണ് ഇഹ്‌സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. കലാപകാരികളില്‍ നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജഫ്രി രാത്രിയില്‍ രണ്ടുതവണ മോഡിയെ വിളിച്ചിരുന്നുവെങ്കിലും സഹായമെത്തിയില്ലെന്നും അക്രമികളെ തടയാന്‍ പോലീസ് നടപടിയെടുത്തില്ലെന്നുമാണ് സാക്കിയ ആരോപിച്ചത്.

പ്രത്യേകാന്വേഷണസംഘം റിപ്പോര്‍ട്ട് ആറുദിവസം മുമ്പാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മോഡിയുടെ പങ്കു നേരിട്ടു വ്യക്തമാക്കുന്ന ഒരു തെളിവും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിനെയും മറ്റുംമരവിപ്പിച്ചു നിര്‍ത്തിയശേഷം ആസൂത്രണം ചെയ്തതാണ്ഗുജറാത്ത് കലാപമെന്ന് ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന് പല സന്നദ്ധ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. സാക്കിയയുടെ പരാതിയും ഇതിന്റെ ചുവടുപിടിച്ചായിരുന്നു.

സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം കലാപകാരികളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചതിന്റെ വെളിച്ചത്തില്‍ കൂടിയാണ് സുപ്രീം കോടതി പ്രത്യേകാന്വേഷണത്തിനു ഉത്തരവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+