മിനുങ്ങുന്നവരെ പിടിക്കാന്‍ കോളെജില്‍ ഊതല്‍ യന്ത്രം
കൊല്ലം: മദ്യപരെ പിടികൂടാന്‍ ഇനി റോഡില്‍ മാത്രമല്ല കാലലയങ്ങളിലും ഉപകാരപ്രദമാണെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം ഫാത്തിമ കോളെജ്. ഫാത്തിമ കോളജ് ക്യാംപസില്‍ മദ്യപസംഘത്തെ പിടികൂടാനായി യന്ത്രം സ്ഥാപാക്കുകയും ചെയ്തരിക്കുന്നു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോക്ടര്‍ സൂസമ്മ കാവും പുറമാണ് ക്യാംപസില്‍ ഈ ആള്‍ക്കഹോളിക് ഡിറ്റക്ടര്‍ കൊണ്ടുവന്നിരിക്കുന്നത്. അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഒരു ബന്ധുവാണ് പ്രിന്‍സിപ്പലിന് ഈ യന്ത്രം സമ്മാനിച്ചത്. എന്തായാലും ഇപ്പോള്‍ ക്യാംപസില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സംഘം ഒന്നു മിനുങ്ങിവരുന്ന വിദ്യാര്‍ഥി സുഹൃത്തുകളുടെയൊക്കെ ഒരു പേടിസ്വപ്‌നമാണ്.
സംശയം തോന്നുന്നവരെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വിളിപ്പിച്ച് ഇതില്‍ ഊതിയ്ക്കും. യന്ത്രം ശബ്ദിച്ചാല്‍ നടപടി ഉറപ്പാണ്. കോളജിലെ ആഘോഷ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചെത്തുന്നത് സ്ഥിരമായപ്പോഴാണ് പ്രിന്‍സിപ്പല്‍ ഈ തീരുമാനമെടുത്തത്.
അതുകൊണ്ടു ഗുണമുണ്ടാവുകയും ചെയ്തു. ഈയിടെ നടന്ന കോളജ് യൂണിയന്‍ ഉദ്ഘാടനച്ചടങ്ങില്‍ മദ്യം ഒരു പ്രശ്‌നക്കാരനായില്ല. ഇടയ്ക്കു യന്ത്രത്തില്‍ ഊതിച്ചപ്പോള്‍ പിടിക്കപ്പെ്ടടയാളെ സസ്‌പെന്റ് ചെയ്തതില്‍പ്പിന്നെ ഇത്തരം സംഭവങ്ങളൊന്നും ക്യാംപസില്‍ അരങ്ങേറിയിട്ടില്ല.
മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാലും ഫാത്തിമ ക്യാംപസില്‍ പൊല്ലാപ്പാകും. ക്യാമറയുള്ള ഫോണ്‍ കൊണ്ടുവന്നാല്‍ 500 രൂപയും സാധാരണ ഫോണാണെങ്കില്‍ 100 രൂപയും പിഴ നല്‍കണം. മാസവും ഈ ഇനത്തില്‍ നല്ലൊരു തുക കോളെജില്‍ പിരിയുന്നുണ്ട്. ഇത് പിന്നീട് പാവപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനുള്ള ഫണ്ടിലിടുകയാണ് പതിവ്.












Click it and Unblock the Notifications