കസേരയുറപ്പിക്കാന്‍ യെഡിയൂരപ്പയുടെ ശത്രുസംഹാരപൂജ

പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ യെഡിയൂരപ്പ ശത്രുസംഹാര യജ്ഞം നടത്തി.
മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാനായിരുന്നു യജ്ഞമെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചെങ്കിലും ജനങ്ങളുടെ ക്ഷേമത്തിനായാണു യാഗമെന്നായിരുന്നു യെഡിയൂരപ്പയുടെ വിശദീകരണം.
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും താന്‍ പത്തു വര്‍ഷം കൂടി മുഖ്യമന്ത്രി സ്ഥാനത്തു തുടരുമെന്നും യജ്ഞത്തിനുശേഷം യെദിയൂരപ്പ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഭരണത്തിലൂടെ ഒന്നേകാല്‍ കോടി പേര്‍ക്കു സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ആനുകൂല്യം കിട്ടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ പിതാവും ജനതാദള്‍(എസ്) പ്രസിഡന്റുമായ എച്ച്.ഡി. ദേവെഗൗഡ വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുച്ചെന്തൂരില്‍ ശത്രുസംഹാര യജ്ഞം നടത്തിയിട്ടുണ്ട്.
നേരത്തേ വിമതശല്യം രൂക്ഷമായപ്പോള്‍ പരിഹാരംതേടി യെഡിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി പാര്‍ട്ടിയിലെ വിമതരില്‍നിന്നു ശക്തമായ എതിര്‍പ്പു നേരിടുന്ന യെഡിയൂരപ്പ അടുത്തിടെ ഭൂമി കുംഭകോണക്കേസിലും ഉള്‍പ്പെട്ടു.












Click it and Unblock the Notifications