വര്‍ഗ്ഗീസ് വധം: ഐജി ലക്ഷ്മണയ്ക്ക് ജാമ്യമില്ല
കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 70 വയസ് കഴിഞ്ഞ തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് കോടതിയില്‍ ലക്ഷ്മണ വാദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അപേക്ഷയും കോടതി നിരസിച്ചു
എന്നാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായി ശിക്ഷ വിധിച്ച ഒരാള്‍ക്ക് ശാരീരിക അവസ്ഥയുടെ പേരില്‍ മാത്രം ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം ലക്ഷ്മണയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മാര്‍ച്ച് മാസം രണ്ടാമത്തെ ആഴ്ച്ചയില്‍ വീണ്ടും വാദം കേള്‍ക്കാമെന്നും അറിയിച്ചു.
നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നക്‌സലൈറ്റ് വര്‍ഗീസ് വധക്കേസില്‍ കോടതി വിധി പുറപ്പെടുവിച്ചത്. നക്‌സലൈറ്റ് ആയിരുന്ന വര്‍ഗീസിനെ 1970 ഫിബ്രവരി 18 നാണ് വയനാട്ടിലെ തിരുനെല്ലിയില്‍വച്ച് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്.
ലക്ഷ്മണയും വിജയനും ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ വര്‍ഗീസിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയതോടെയാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications