അധ്യാപിക അര്‍ബുദം ബാധിച്ച് പുഴുവരിച്ച നിലയില്‍
ആലുവ: ശയ്യാവ്രണം വന്ന് അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കഴിഞ്ഞിരുന്ന സാമുഹ്യപ്രവര്‍ത്തക കൂടിയായ വനിതാ പ്രൊഫസറെ പൊലീസ് ആശുപത്രിയിലെത്തിച്ചു.
മാല്യങ്കര എസ്എന്‍ കോളെജ് മലയാളവിഭാഗം അധ്യാപികയായിരുന്ന ശ്യാമളകുമാരിയമ്മ(61)യെയാണ് ജനമൈത്രി പൊലീസ് തിങ്കളാള്ച ആശുപത്രിയില്‍ എത്തിച്ചത്. ശ്യാമളകുമാരിയമ്മയുടെ ഉദ്യോഗസ്ഥയായ ഏകമകള്‍ ഒരു ചാനലിന്റെ ഗള്‍ഫ് പരിപാടിയായ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പരിപാടിയുടെ അവതാരക കൂടിയായിരുന്നു.
മകള്‍ വീട്ടിലില്ലാത്ത സമയത്താണ് പോലീസ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. അര്‍ബുദബാധിതയായ ശ്യാമളകുമാരിയമ്മ ആറുമാസമായി കിടപ്പിലാണ്. കഴിഞ്ഞദിവസം ഇവരെ സന്ദര്‍ശിക്കാനെത്തിയ അയല്‍വാസികളാണു പരിതാപകരമായ അവസ്ഥയറിഞ്ഞു പോലീസില്‍ വിവരമറിയിച്ചത്.
ശനിയാഴ്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍നിന്നു സന്നദ്ധസേവകരെത്തി വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മകള്‍ സമ്മതിച്ചില്ല.
ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അഭ്യര്‍ഥിച്ച ഹോം നഴ്‌സിനെ പിരിച്ചുവിടുമെന്നും മകള്‍ ഭീഷണിപ്പെടുത്തി. മകള്‍ക്കെതിരേ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് ആന്‍ഡ് പേരന്റ്‌സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
ശ്യാമളകുമാരിയമ്മയുടെ ഭര്‍ത്താവ്, സിഡ്‌കോ ജനറല്‍ മാനേജരായിരുന്ന രവീന്ദ്രന്‍ ആറുവര്‍ഷം മുമ്പാണു മരിച്ചത്.












Click it and Unblock the Notifications