Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദ മദ്യം നല്‍കി മാനഭംഗപ്പെടുത്തി:ഭക്ത

Nithyananda
ബാംഗ്ലൂര്‍: ലൈംഗിക അപവാദക്കേസില്‍ അറസ്റ്റിലായ ബാംഗ്ലൂര്‍ സ്വാമി നിത്യാനന്ദ ബിദദിയിലെ നിത്യാനന്ദപീഠം ആശ്രമത്തില്‍ മദ്യപാനവും അതിനുശേഷം ലൈംഗികകേളികളും നടത്തിയിരുന്നതായി പുതിയ വെളിപ്പെടുത്തല്‍.

കേസ് അന്വേഷിക്കുന്ന സിഐഡി മുമ്പാകെ പീഡനത്തിനിരയായ ഒരു സ്ത്രീയാണ് സ്വാമിയുടെ ദൗര്‍ബല്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇവര്‍ ബാംഗ്ലൂര്‍ സ്വദേശിനിയാണ്. സ്വാമിയുടെ ശിഷ്യയായി ആശ്രമത്തിലെത്തുന്നതിനുമുമ്പ് ബാംഗ്ലൂരില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുകയായിരുന്നു ഇവര്‍.

നിത്യാനന്ദയുടെ ചൂഷണത്തിന്റെ രീതികള്‍ ഇവര്‍ കേസന്വേഷിക്കുന്ന സിഐഡി സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. സെക്‌സ് പുണ്യപ്രവൃത്തിയും മോക്ഷമാര്‍ഗവുമാണെന്നാണ് ഭക്തകളെ ന്ിത്യാനന്ദ വിശ്വസിപ്പിച്ചിരുന്നത്.

2006 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇവര്‍ സ്വാമിയുടെ ശിഷ്യയായി ആശ്രമത്തില്‍ താമസിച്ചിരുന്നത്. ഒരു ദിവസം സ്വാമി തന്നോട് മദ്യം വാങ്ങിവരാന്‍ ആവശ്യപ്പെട്ടുവെന്ന് ഇവര്‍ പറഞ്ഞു. സ്വാമിയുടെ ആവശ്യത്തില്‍ ആശ്ചര്യപ്പെട്ട് ചോദ്യം ചെയ്ത ഇവരോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും ഗുരുവായ താന്‍പറഞ്ഞത് അനുസരിക്കാനും ഉപദേശിച്ചുവത്രേ.

നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടിയും ചെയ്യാത്തകാര്യം ചെയ്യാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതായും ആശ്രമത്തിനടുത്തുള്ള ഷോപ്പില്‍നിന്ന് മദ്യംവാങ്ങി സ്വാമിക്ക് നല്‍കിയതായും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് മദ്യസേവയ്ക്ക് കമ്പനിനല്‍കാനും സ്വാമി ആവശ്യപ്പെട്ടുവത്രേ.

ഇതിന് മുന്‍പ് മദ്യം ഉപയോഗിച്ചിട്ടില്ലാത്ത താന്‍ മദ്യം കഴിച്ചുയുടനെ മയങ്ങിയതായും തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷം ഉണര്‍ന്നപ്പോള്‍ സ്വാമിയുടെ ബെഡ്ഡില്‍ നഗ്‌നയായിക്കിടന്നതാണ് കണ്ടെതെന്നും എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുംകിട്ടിയില്ലെന്നും ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് വസ്ത്രംധരിച്ച് പൊയ്‌ക്കൊള്ളാന്‍ നിത്യാനന്ദ കല്പിച്ചതായും മദ്യാപനം ആരോടും പറയരുതെന്ന് ആജ്ഞാപിച്ചതായും ഇവര്‍ പറയുന്നു. മദ്യത്തിന്റെ ഉപയോഗം ആശമത്തിലും പരിസരങ്ങളിലും പൂര്‍ണമായും നിരോധിച്ച സ്വാമിതന്നെ ആ നിയമംതെറ്റിച്ചിരുന്നതായി സ്ത്രീ ആരോപിക്കുന്നു.

ഇതിന് പുറമെ 2006 ല്‍ സ്വാമി നടത്തിയ ലാസ് വേഗാസ് യാത്രയില്‍ സ്വാമിയുടെ കൂടെ പോയതായി ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. യാത്രാവേളയില്‍ സ്വാമി കാവിവസ്ത്രമെല്ലാം ഉപേക്ഷിച്ച് ടിഷര്‍ട്ടും ജീന്‍സുമാണ് ധരിച്ചിരുന്നത്. ഏറെ അറിയപ്പെടുന്ന തന്നെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് സ്വാമി പറഞ്ഞിരുന്നു.

അന്വേഷോദ്യോഗസ്ഥന്‍ ഓഫീസര്‍ ഇവരുടെ മൊഴി രാംനഗര്‍ ജില്ലാ കോടതിയ്ക്കു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+