കാസര്‍കോട്: ദുരിതം വിതയ്ക്കുന്ന കീടനാശിനിയായ എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ തലവന്‍ സി.ഡി മായി എന്‍ഡോസള്‍ഫാന്റെ ദല്ലാളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മായിയുടെ അന്വേഷണവുമായി കേരളത്തിലെ ജനങ്ങള്‍ സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോവിക്കാനത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും പഠനസംഘങ്ങളെ കാസര്‍ക്കോട്ട് കാലുകുത്തുവാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.
CPM state secretary Pinarayi Vijyan alleged that CD Mayi, Whom appointed by union government to study about endosulfan issues, is the broker of the fatal pesticide company,