2ജി: മുന്‍ സുപ്രീം കോടതി ജസ്റ്റിസ് അന്വേഷിക്കും

2001ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതലുള്ള ഇടപാടുകള്‍ അന്വേഷിക്കുമെന്നു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
ടെലികോം വകുപ്പ് ഈ ഒന്‍പതു വര്‍ഷത്തിനിടയില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ നല്‍കാന്‍ ഉപയോഗിച്ച വിവിധ നടപടിക്രമങ്ങള്‍, അതിനുള്ള സര്‍ക്കാര്‍ നയം, ഇതിനു വിവിധ ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങള്‍, മന്ത്രിതലത്തിലുള്ള ഉത്തരവുകള്‍ തുടങ്ങിയവയെല്ലാം അന്വേഷിക്കുമെന്നു സിബല്‍ പറഞ്ഞു. ഇതിനായി ഒട്ടേറെ ടേംസ് ഓഫ് റഫറന്‍സ് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. .
നടപടിക്രമങ്ങള്‍ ചട്ടപ്രകാരമായിരുന്നോ, നീതിപൂര്‍വമായിരുന്നോ, എവിടെയൊക്കെയാണ് സുതാര്യമല്ലാതിരുന്നത്, എന്തൊക്കെ പിഴവുകള്‍ സംഭവിച്ചു, നയപരമായതും നടപടിക്രമങ്ങളിലുള്ളതുമായ പോരായ്മകള്‍ എന്തൊക്കെ എന്നിവയെല്ലാം അന്വേഷണപരിധിയില്‍ വരും.
മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിഹാരമാര്‍ഗങ്ങളും കമ്മിഷന്‍ നിര്‍ദേശിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വരുത്താനും ഏതു മന്ത്രിയെയും നേതാവിനെയും ഉദ്യോഗസ്ഥനെയും വിളിക്കാനും തെളിവെടുക്കാനും കമ്മിഷന് അധികാരമുണ്ടായിരിക്കും.
2ജി സ്‌പെക്ട്രം ഇടപാടില്‍ ക്രമക്കേടു നടന്നതായും സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചു സിബിഐ അന്വേഷണം നടത്തിവരികയാണ്. 2001 മുതലുള്ള ഇടപാടുകള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി സിബിഐയോടു നിര്‍ദേശിച്ചിരുന്നു.
ഈയാഴ്ച തന്നെ 85 ടെലികോം കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ടെലികോം മേഖലയെ വരുമാന മാര്‍ഗമായി കാണുന്നതിനോട് യോജിപ്പില്ല. റേഡിയോ തരംഗങ്ങള്‍ക്ക് കൂടുതല്‍ വിലയിട്ടാല്‍ ഉപഭോക്താവ് ഉയര്‍ന്ന ടെലിഫോണ്‍ നിരക്ക് നല്‍കേണ്ടിവരും മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications