നഗ്നയാക്കപ്പെട്ടിട്ടും ധീരത കൈവെടിയാത 15കാരി
സുരി (പശ്ചിമബംഗാള്‍): അന്യസമുദായത്തില്‍പെട്ട ആണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ നഗ്‌നയായി നടത്തിയ്ക്കപ്പെട്ട ആദിവാസി പെണ്‍കുട്ടിയ്ക്ക് ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡിന് ശിപാര്‍ശ ചെയ്തു. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ 15 കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചവര്‍ക്കെതിരെ കേസുകൊടുത്തതിന്റെ പേരില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൌണ്‍സില്‍ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.
നഗ്‌നയാക്കി നടത്തിയവരുടെ ഭീഷണിക്കു വഴങ്ങാതെ സംഭവത്തെക്കുറിച്ചു പോലീസില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടി കാണിച്ച ധീരത മാനിച്ചാണു ശിപാര്‍ശ. സമുദായഭ്രഷ്ടും ഭീഷണിയും ഭയന്നു മാതാപിതാക്കള്‍പോലും പോലീസില്‍ പരാതിപ്പെടാന്‍ ഭയന്നപ്പോഴാണ് പെണ്‍കുട്ടി നിയമപാലകരെ സമീപിച്ചത്.
ബട്ടാല ഗ്രാമവാസിയായ പെണ്‍കുട്ടിയെ നഗ്നയാക്കിയ ശേഷം നാല് ഗ്രാമങ്ങളിലൂടെ എട്ട് കിലോമീറ്ററോളം നടത്തിയ്ക്കുകയായിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടിയെ നഗ്‌നയാക്കി നടത്തുന്നതിന്റെ ചിത്രങ്ങള്‍ എം.എം.എസ്. ആയി പ്രചരിപ്പിക്കുകയും ചെയ്തു.
ആഗസ്റ്റില്‍ രാംപുരഹത് സ്‌റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയതിനേത്തുടര്‍ന്നു കുറ്റവാളികള്‍ പിടിയിലായി. പൊലീസ് നടത്തിയ പരേഡില്‍ പെണ്‍കുട്ടി കുറ്റവാളികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണു പെണ്‍കുട്ടി.












Click it and Unblock the Notifications