Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കൊന്ന് ഫ്രീസറില്‍ തള്ളിയ ടെക്കി പിടിയില്‍

Anupama
ഡെറാഡൂണ്‍: ഭാര്യയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രീസറില്‍ രണ്ട് മാസത്തോളം ഒളിപ്പിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ രാജേഷ് (37) ആണ് ഭാര്യ അനുപമയെ ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്തതിന് അറസ്റ്റിലയത്. അനുപമയുടെ സഹോദരന്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊലപാതകത്തെക്കുറിച്ച് പുറലോകമറിഞ്ഞത്.

ഞായറാഴ്ച പ്രകാശ് വിഹാറില്‍ നിന്നുമാണ് രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 17നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചു. സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെയാണ്.

അനുപമയും രാജേഷും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞ ഒക്ടോബര്‍ 17ന് നടന്ന വഴക്കിനിടെ അനുപമയെ രാജേഷ് മര്‍ദ്ദിച്ചിരുന്നു. വഴക്കിനിടെ അനുപമയുടെ തല ചുമരിലിടിയ്ക്കുകയും അവര്‍ ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്ന് രാജേഷ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലുകയും മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കവറിലാക്കി ഫ്രീസറിനുള്ളില്‍ തള്ളുകയുമായിരുന്നു.

നാല് വയസ്സുള്ള ഇരട്ടക്കുട്ടികളോട് അമ്മ ദില്ലിയിലാണെന്നാണ് രാജേഷ് പറഞ്ഞിരുന്നത്. അനുപമയുടെ സഹോദരനായ സുജനോട് ഭാര്യയുമായി ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ സംശയം തോന്നിയ സുജന്‍ ഡറാഢൂണിലെത്തി സഹോദരിയെപ്പറ്റി തിരക്കുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.യുഎസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം പതിനെട്ട് മാസം മുമ്പാണ് ഈ ദമ്പതിമാര്‍ ഡെറാഢൂണില്‍ താമസമാക്കിയത്.

രണ്ട് മാസം മുമ്പ് ഐടി നഗരമായ ബാംഗ്ലൂരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഇന്‍ഫോസിസ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ചെങ്കിലും പൊലീസ് അന്വേഷണത്തില്‍ സത്യം വെളിപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+