ദില്ലി: 2ജി ഇടപാടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ബുധനാഴ്ച പുലര്‍ച്ചെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ നീരയുടെ വീട്ടിലും ഓഫീസിലുമെത്തി പരിശോധന ആരംഭിച്ചത്.
ട്രായ് മുന്‍ മേധാവി പ്രദീപ് ബൈജാല്‍, രാജയുടെ സുഹൃത്ത് ഡോ. ചിന്നപ്പന്‍ കൃഷ്ണമൂര്‍ത്തി, രാജയുടെ ഗ്രീന്‍ ഹൗസ് പ്രമോട്ടേഴ്‌സ് എന്ന സ്ഥാപനത്തിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെ 27 കേന്ദ്രങ്ങളിലും ദില്ലിയിലെ ഏഴു കേന്ദ്രങ്ങളിലുമാണു റെയ്ഡ്. രാജയുടെ ബിസിനസ് പങ്കാളി സാദിഖ് ബാഷയെ സിബിഐ ചോദ്യം ചെയ്യുകയാണ്.
2004 മുതല്‍ 2008 വരെ ട്രായ് മേധാവിയായിരുന്ന പ്രദീപ് ബൈജാല്‍ 2009 ല്‍ നീരയുടെ സ്ഥാപനമായ വൈഷ്ണവി കമ്മ്യൂണിക്കേഷനില്‍ ചേര്‍ന്നിരുന്നു.
CBI has started raids after the leaked tape controversy, which unearthed Niira Radi"s involvement in the 2G spectrum scam. CBI is trying to get more details about the corporate"s involvement in the 2G scam.