Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നശില്‍പങ്ങളെല്ലാം നീക്കം ചെയ്യണം: പിവിസി

Grass Sculpture
കളമശേരി: കൊച്ചി സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിനു മുന്നിലുള്ള ഉദ്യാനത്തിലെ മുഴുവന്‍ നഗ്‌നശില്‍പങ്ങളും നീക്കം ചെയ്യണമെന്നു പ്രോ വൈസ്ചാന്‍സലര്‍ ഡോക്ടര്‍ ഗോഡ്‌ഫ്രെ ലൂയിസ്.

ഉദ്യാനത്തിലെ സാഗരകന്യക ജൈവശില്‍പത്തിന്റെ അവയവങ്ങള്‍ ഛേദിച്ച ംഭവം അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടിലാണു പിവിസി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

ഉദ്യാനത്തിലെ മുഴുവന്‍ ശില്‍പങ്ങളും നീക്കംചെയ്യണമെന്നതുള്‍പ്പെടെ തന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പിവിസി സമര്‍പ്പിച്ചുവെങ്കിലും സിന്‍ഡിക്കറ്റ് ഇതു ചര്‍ച്ചയ്‌ക്കെടുത്തില്ല.

പകരം, പിവിസിയുടെ റിപ്പോര്‍ട്ടിന്‍മേലുള്‍പ്പെടെ സംഭവത്തില്‍ വിശദമായ പഠനം നടത്താന്‍ അഡ്വക്കറ്റ് കെ. മോഹനചന്ദ്രന്‍, ഡോക്ടര്‍ സിന്ധുജോയി, ബേബി ചക്രപാണി, ഡോക്ടര്‍ രാജന്‍വര്‍ഗീസ് എന്നിവരടങ്ങിയ ഉപസമിതിയെ സിന്‍ഡിക്കറ്റ് നിയോഗിച്ചു.

നഗ്നശില്‍പം നിര്‍മിക്കാനും അതു പരിപാലിക്കാനും മുന്‍ ഭരണാധികാരികള്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്നും തെറ്റുതിരുത്താനുള്ള അവസരമായി ഇപ്പോഴത്തെ നീക്കം ഉപയോഗപ്പെടുത്തണമെന്നും പിവിസി ശുപാര്‍ശ ചെയ്യുന്നു.

മാധ്യമങ്ങളെയും പിവിസി തന്റെ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. സ്ത്രീയുടെ നഗ്‌നശില്‍പമായതിനാലാണ് ഇതു മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതെന്നും മൃഗങ്ങളുടെ ശില്‍പമായിരുന്നുവെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും പിവിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വ്വകലാശാലാ ഉദ്യാനത്തിലെ സാഗരകന്യക ശില്‍പം അശ്ലീലമാണെന്ന് ആരോപിച്ചാണ് അംഗവിഛേദം നടത്തിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+