Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരുഷവേഷം കെട്ടി കല്യാണം; യുവതിയെ തിരയുന്നു

റൂര്‍ക്കി: പുരുഷവേഷം കെട്ടിയ സ്ത്രീ യുവതിയെ വിവാഹം ചെയ്ത് കബളിപ്പിച്ചു. ഒറീസയിലെ റൂര്‍ക്കല സ്വദേശിനിയായ മിനാതി ഖതുവ എന്ന ഇരുപത്തിയേഴുകാരിയാണ് തട്ടിപ്പിനിരയായത്. വിവാഹം കഴിഞ്ഞ് ഒന്നിച്ച് താമസം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞാണ് മിനാതി ഭര്‍ത്താവ് ഒരു സ്ത്രീയാണെന്നകാര്യം മനസ്സിലാക്കിയത്.

കള്ളിവെളിച്ചത്തായപ്പോഴേയ്ക്കും ഭര്‍ത്താവ് മുങ്ങിയിരുന്നു. അതും മിനാതിയുടെ പേരില്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് വാങ്ങിയ കാറും ജീപ്പുമെല്ലാം തട്ടിയെടുത്തുകൊണ്ടായിരുന്നു ഒളിച്ചോട്ടം.

സീതാകാന്ത് റൗട്രയെന്ന പേരിലാണ് സ്ത്രീ മിനാതിയെ വിവാഹം ചെയ്തത്. ആറ് മാസം മുമ്പ് ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.

തൊട്ടടുത്ത ദിവസം തന്നെ ഇരുവരും നോട്ടറിയുടെ അടുത്തും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഗോല്‍ഗറില്‍ തന്റെ സഹോദരിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു സീതാകാന്ത് എന്ന് മിനാതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹശേഷം ഒരുമിച്ച് കഴിഞ്ഞു എങ്കിലും താന്‍ ആറ് മാസത്തേക്ക് കഠിന വ്രതത്തില്‍ ആണെന്നായിരുന്നു സീതാകാന്ത് മിനാതിയോടെ പറഞ്ഞത്. അതിനാല്‍, ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല.

എന്നാല്‍, രണ്ട് മാസം കഴിഞ്ഞ് കട്ടക്കിലെ സ്വന്തം ഗ്രാമത്തിലേക്ക് ഭര്‍ത്താവുമൊരുമിച്ച് മിനാതി നടത്തിയ സന്ദര്‍ശനമാണ് കള്ളിവെളിച്ചത്താവാന്‍ കാരണമായത്.

സ്വന്തം നാട്ടിലെത്തിയപ്പോള്‍ മിനാതിയുടെ ഭര്‍ത്താവിനെ ചൊല്ലി ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. ഇക്കാര്യം അവര്‍ മിനാതിയോടും പറഞ്ഞു. തുടര്‍ന്ന്, മിനാതിയും തന്റെ ഭര്‍ത്താവിനെ നിരീക്ഷിച്ചതോടെ കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു. മിനാതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+