Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃഗങ്ങളെ കൊല്ലുന്ന വിഷമുപയോഗിച്ച് വധശിക്ഷ

വാഷിങ്ടണ്‍: മൃഗങ്ങള്‍ക്കു 'ദയാവധം നല്‍കുന്ന വിഷം ഉപയോഗിച്ച് അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കി. ഇതാദ്യമായിട്ടാണ് ഈ വിഷം മനുഷ്യരുടെ ശിക്ഷ നടപ്പാക്കാനായി ഉപയോഗിച്ചത്.

ഒക്ലഹോമ സംസ്ഥാനത്തെ ജയിലിലാണ് പെന്റോബാര്‍ബിറ്റാള്‍ എന്ന വിഷപദാര്‍ഥം ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷ നടപ്പാക്കിയത്.

സഹതടവുകാരനെ സെല്ലില്‍ കഴുത്തുഞെരിച്ചു കൊന്ന കേസിലെ പ്രതി ജോണ്‍ ഡേവിഡ് ഡ്യൂട്ടി (58) ആണ് വധശിക്ഷയ്ക്കു വിധേയനായത്.

സോഡിയം തിയോപെന്റാള്‍ എന്ന വിഷപദാര്‍ഥമാണ് സാധാരണയായി യുഎസില്‍ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇത് കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പെന്റോബാര്‍ബിറ്റാള്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഇത് മനുഷ്യത്വരഹിതമായ തീരുമാനമാണെന്ന പ്രതിയുടെ പരാതിയെ തുടര്‍ന്നു കേസ് കോടതിയിലെത്തിയിരുന്നു. ജയില്‍ അധികൃതര്‍ക്ക് അനുകൂലമായ വിധിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+