കോടോത്ത് ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

മസ്തിഷ്‌ക രോഗത്തെത്തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
കാസര്‍കോട് ഡിസിസി പ്രസിഡന്റായിരുന്ന കോടോത്ത് ഗോവിന്ദന്‍ നായര്‍ കെ.കരുണാകരന്റെ അടുത്ത അനുയായിയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വയലാര്‍ രവിക്കെതിരെ മത്സരിച്ചതോടെ് കോടോത്ത് ദേശീയ രാഷ്ട്രീയത്തില്‍ വരെ ശ്രദ്ധേയനായി.
കെഎസ്‌യു പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് യൂത്ത്‌കോണ്‍ഗ്രസ്, കെപിസിസി എന്നിവയില്‍ ഭാരാവാഹിയായി. രാഷ്ട്രീയ ജീവിതത്തില്‍ കറപുരളാത്ത നേതാവെന്ന പേരുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോഴും പിന്നീട് എന്‍സിപിയില്‍ ചേര്‍ന്നപ്പോഴും കോടോത്ത് കൂടെ നിന്നു. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നപ്പോള്‍ കോടോത്ത് അ്‌ദ്ദേഹത്തിനൊപ്പം നിന്നു. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തോടെയായിരുന്നു മാതൃസംഘടനയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ്.
കാസര്‍കോടിന്റെ സാംസ്‌കാരിക രംഗങ്ങളിലെല്ലാം അദ്ദേഹം നിറസാന്നിധ്യമായിരുന്നു മുന്‍ പിഎസ് സി അംഗം കൂടിയായ കോടോത്ത്. മൃതദേഹം വെല്ലൂരില്‍ നിന്ന് ഞായറാഴ്ച കാസര്‍കോട്ടെത്തിക്കും. പരേതയായ പ്രസന്നയാണ് ഭാര്യ. മക്കള്‍: വിനീത, സരിത.












Click it and Unblock the Notifications